Kerala PSC Malayalam General Knowledge Questions and Answers - 265

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
[കൂനൻ കുരിശ് വിപ്ലവം]
---------------------
ലത്തീൻ കത്തോലിക്ക സഭ 1599-ൽ എറണാകുളം ജില്ലയിലെ ഉദയംപേരൂരിൽ നടത്തിയ സുനഹദോസ് ക്രൈസ്തവ കണ്‍വെൻഷനിലെ മതപരമായ അടിച്ചെൽപ്പിക്കലിനെതിരെ സുറിയാനി ക്രൈസ്തവരുടെ പ്രതിഷേധ സമരമാണ്  കൂനൻ കുരിശ്  സത്യം. കൂനൻ കുരിശ്  വിപ്ലവം എന്നൊക്കെ അറിയപ്പെടുന്നത്.


ഉദയംപേരൂർ സുനഹദോസിൽ അധ്യക്ഷത വഹിച്ചത് ഗോവൻ ആർച്ച് ബിഷപ്പ് അഗസ്റ്റസ് .ഡി.മെനസിസ് 

കേരളത്തിലെ ക്രിസ്തവ സഭയെ ലത്തീൻ കത്തോലിക്കരാക്കാൻ പോർച്ചുഗീസുകാർ നടത്തിയ ഏറ്റവും ശ്രദ്ദേയമായ നീക്കമാണ് 1599-ലെ  ഉദയംപേരൂർ സുനഹദോസ്.

സിറിയൻ ക്രൈസ്തവരുടെ മതാധികാര കാര്യങ്ങളിൽ ലത്തീൻ കത്തോലിക്കർ നിരന്തരമായി ഇടപെടാൻ തുടങ്ങി. ഇതിൽ കടുത്ത പ്രതിഷേധം സുറിയാനികൾക്കിടയിൽ രൂപപ്പെട്ടു.

സുറിയാനികൾ തങ്ങളുടെ മേൽനോട്ടത്തിനായി ഒരു ബിഷപ്പിനെ കേരളത്തിലേയ്ക്ക് അയയ്ക്കാൻ ബാബിലോണിലെ പാത്രിയാർക്കീസിനോട് ആപേക്ഷിച്ചു.

കേരളത്തിലേയ്ക്ക് വന്ന അഹറ്റല്ല എന്ന സിറിയൻ ബിഷപ്പിനെ  പോർച്ചുഗീസുകാർ തടഞ്ഞു. മാത്രമല്ല ഇദ്ദേഹത്തെ മുക്കിക്കൊന്നു എന്ന വാർത്തയും പ്രചരിച്ചു. പ്രകോപിതരായ സുറിയാനികൾ ലത്തീൻ ആർച്ച് ബിഷപ്പിനെതിരെ തിരിയുകയും ബിഷപ്പിനെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.


1653 ജനുവരി 3-ന് മട്ടാഞ്ചെരിയിലെ കൂനൻ കുരിശിനു മുന്നിൽ ആയിരക്കണക്കിന് സുരിയാനികൾ പ്രതിഷേധിക്കാൻ തടിച്ചു കൂടി. എല്ലാവർക്കും കുരിശ്ശിൽ തൊട്ട് സത്യം ചെയ്യാൻ സൗകര്യം ഇല്ലാത്തതുകൊണ്ട് കുരിശിൽ നീണ്ട കയർ കെട്ടി അതിൽ പിടിച്ചുകൊണ്ട് ലത്തീൻ ബിഷപ്പ് ഗാർസിയയെ അംഗീകരിക്കില്ല എന്നും ലത്തീൻ സഭയ്ക്ക് വഴങ്ങേണ്ടതില്ല എന്നും പ്രതിജ്ഞ എടുത്തു. ഇതാണ് ചരിത്രപ്രസിദ്ധമായ കൂനൻ കുരിശ് സത്യം എന്നറിയപ്പെടുന്നത്.

RELATED POSTS

Expected Malayalam Questions

History

Kalapam

KERALA

Post A Comment:

0 comments: