Kerala PSC Malayalam General Knowledge Questions and Answers - 263 [ലിച്ൻസ്റ്റീൻ]

ലോകരാജ്യങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ അറിയാൻ പുതിയൊരു പംക്തി
മധ്യ യൂറോപ്പിൽ സ്ഥിതിചെയ്യുന്ന മൈക്രോ സ്റ്റേറ്റ് ഗണത്തിൽപെട്ട രാജ്യമാണ് ലിച്ൻസ്റ്റീൻ. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്ന് സ്വിറ്റ്സർലൻഡിനും ഓസ്ട്രിയയ്ക്കും മധ്യത്തിലായി റൈൻ നദീതീരത്താണ് ഭൂമിശാസ്ത്രപരമായ സ്ഥാനം. സാമ്പത്തിക സേവന രംഗത്ത് ലോകശ്രദ്ധയാകർഷിച്ച ഇവിടെ നികുതി കുറവായതിനാൽ കമ്പനികളുടെ പറുദീസ എന്ന് അറിയപ്പെടുന്നു.

ജനസംഖ്യയുടെ ഇരട്ടിയോളം വരും രാജ്യത്തുള്ള കമ്പനികളുടെ എണ്ണം. രാജവാഴ്ച നിലനിൽക്കുന്ന ലിച്ൻസ്റ്റീനിൽ രാജകുമാരനാണ് ഭരണത്തലവൻ. പർവത മേഖലയിൽ ശൈത്യകാല വിനോദത്തിനെത്തുന്ന സഞ്ചാരികളാണ് പ്രധാന വരുമാനമാർഗം, തപാൽ, സൈന്യം, നാണയം തുടങ്ങിവയെല്ലാം കൈകാര്യം ചെയ്യുന്നത് സ്വിറ്റ്സർലൻഡാണ്. ഏഴാം നൂറ്റാണ്ടിൽ ജർമൻ ഫ്രാങ്ക് രാജാവായ ചാർലേമെയ്ൻ ഇവിടം തന്റെ രാജ്യത്തോടു ചേർത്തു. ഓസ്ട്രിയയിലെ ലിച്ൻസ്റ്റീൻ രാജകുടുംബം ഇതു വിലയ്ക്കു വാങ്ങിയതോടെയാണ് ഈ പേരു വന്നത്. 1719 ൽ വിശുദ്ധ റോമൻ സാമ്രാജ്യത്തിനു കീഴിൽ പ്രിൻസിപ്പാലിറ്റി പദവി ലഭിച്ചു. 1815 ൽ ജർമൻ കോൺഫെഡറേഷനിൽ ചേർന്നു. 1862ൽ പുതിയ ഭരണഘടന. 1938ൽ ഫാൻസ് യോസ് രണ്ടാമൻ ആദ്യ രാജകുമാരനായി അധികാരമേറ്റു. 1989ൽ ഇദ്ദേഹത്തിന്റെ മരണശേഷം മകൻ ഹാൻസ് ആദം രണ്ടാമൻ തൽസ്ഥാനത്തെത്തി. 2003ലെ ജനഹിത പരിശോധന രാജകുമാരന് കൂടുതൽ അധികാരങ്ങൾ നൽകി. ഗവൺമെന്റിനെ പിരിച്ചു വിടാനും പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ റദ്ദാക്കാനുമുള്ള അധികാരം ഇതോടെ അദ്ദേഹത്തിനു ലഭിച്ചു. 1990 സെപ്റ്റംബർ 18ന് ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടി. യൂറോപ്യൻ യൂണിയൻ, ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോ-ഓപറേഷൻ ഇൻ യൂറോപ്പ് തുടങ്ങിയ സംഘടനകളിലും ലിച്ൻസ്റ്റീന് അംഗത്വമുണ്ട്.
ഔദ്യോഗിക നാമം :- പ്രിൻസിപ്പാലിറ്റി ഓഫ് ലിച്ൻസ്റ്റീൻ
തലസ്ഥാനം  : വാഡുസ
ദേശീയ ദിനം :1806 ജൂലൈ 12
വിസ്തൃതി :160 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 37.340
നാണയം  : സ്വിസ് ഫ്രാങ്ക്
പ്രധാന ഭാഷകൾ : ജർമൻ
പ്രധാന മതങ്ങൾ : ക്രിസ്തുമതം (റോമൻ കത്തോലിക്ക)
ഗവൺമെന്റ് : യൂണിറ്ററി പാർലമെന്ററി കോൺസ്റ്റിറ്റ്യൂഷനൽ മൊണാർക്കി
പാർലമെന്റ് : ലാൻഡ്ടാഗ്
പ്രധാന നഗരങ്ങൾ : വാഡുസ്,സ്കാൻ
രാഷ്ട്രത്തലവൻ : ഹാൻസ് ആദം രണ്ടാമൻ (ഡിസംബർ 2015 പ്രകാരം)
പ്രധാനമന്ത്രി : അഡ്രിയാൻ ഹാസ്ലർ (ഡിസംബർ 2015 പ്രകാരം)

RELATED POSTS

World Watch

Post A Comment:

0 comments: