Kerala PSC Malayalam General Knowledge Questions and Answers - 250

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
വൈസ്രോയിമാർ - 9
വില്യം ബെന്റിക് പ്രഭു (1828–1835)
-----------------------
1. ഇന്ത്യ ഇന്ത്യക്കാർക്കുവേണ്ടി ഭരിക്കപ്പെടണം എന്ന ആശയവുമായി ഭരണം നടത്തിയ ഭരണാധികാരിയാണ് വില്യം ബെന്റിക് പ്രഭു.

2. വില്യം ബെന്റിക് പ്രഭുവിന്റെ കാലത്ത് 1833ലെ ചാർട്ടർ ആക്ട് പ്രകാരം ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണമേധാവിയുടെ സ്ഥാനപ്പേർ ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്നതിന് പകരം ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്ന് പരിഷ്കരിക്കുകയുണ്ടായി. പ്രസ്തുത പദവിയുമായി ഇന്ത്യ ഭരിച്ച ആദ്യ വ്യക്തിയാണ് വില്യം ബെന്റിക് പ്രഭു.

3. മദ്രാസ് ഗവർണർ എന്ന നിലയിൽ 1806-ൽ വെല്ലൂർ കലാപം അമർച്ച ചെയ്തത് വില്യം ബെന്റിക് പ്രഭുവാണ്.

4. 1829-ൽ വില്യം ബെന്റിക് പ്രഭു ബംഗാളിൽ സതി നിരോധിച്ചു. 1830-ൽ അത് ബോം ബെ, മദ്രാസ് പ്രസിഡൻസികളിൽ ബാധകമാക്കി.

5. തഗ്ഗുകൾ എന്നു പേരുള്ള കൊള്ളസംഘങ്ങളെ വില്യം സ്കീമാൻ അമർച്ച ചെയ്തത് വില്യം ബെന്റിക്കിന്റെ കാലത്താണ്.

6. ഇക്കാലത്താണ് രാജാറാം മോഹൻ റോയ്ക്ക് ഇംഗ്ലണ്ടിൽ പോയതും അവിടെ വച്ച് 1833-ൽ അന്തരിക്കുകയും ചെയ്തത്.

7. മൈസൂർ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കുകയും പ്രദേശങ്ങൾ ബ്രിട്ടീഷിന്ത്യയോട് കൂട്ടിച്ചേർക്കുകയും ചെയ്തു.

8. കറുപ്പു കച്ചവടത്തിന് നിയന്ത്രണമേർപ്പെടുത്തുകയും ലൈസൻസ് കൊണ്ടുവരികയും ചെയ്തു.

9. 1831-ൽ രഞ്ജിത് സിങുമായി ഒരു നിത്യ സൗഹൃദ ഉടമ്പടിയിലേർപ്പെടുകയും ചെയ്തു.

10. ശൈശവ വിവാഹം നിയമവിരുദ്ധമാക്കിയ അദ്ദേഹം പെൺശിശുഹത്യ നിരോധിച്ചു. ബ്രിട്ടീഷിന്ത്യയിലെ വിദ്യാഭ്യാസ നയത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നിർവചിക്കുന്നതിന് മെക്കാളെ പ്രഭുവിനെ നിയോഗിച്ചത് ഇക്കാലത്താണ്.

11. ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ മാധ്യമം ഇംഗ്ലീഷ് ആക്കിയത് വില്യം ബെന്റിക് പ്രഭുവാണ്. മെക്കാളെ പ്രഭുവിന്റെ ശുപാർശ പ്രകാരമായിരുന്നു ഈ നടപടി. 

12. പേർഷ്യനു പകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയത് വില്യം ബെന്റിക് പ്രഭുവിന്റെ കാലത്താണ്. 

13. ആദ്യത്തെ നിയമ കമ്മിഷനെ മെക്കാളെ പ്രഭുവിന്റെ അധ്യക്ഷതയിൽ നിയമിച്ചത് വില്യം ബെന്റിക്കിന്റെ കാലത്താണ്. ഇക്കാലത്ത് ഗവർണർ ജനറലിന്റെ എക്സിക്യൂട്ടീവ് കൗൺസിലിൽ ഒരു നിയമകാര്യ അംഗത്തെക്കൂടി ഉൾപ്പെടുത്തി. 

14. 1834-ൽ ആഗ്ര പ്രവിശ്യ രൂപവത്കൃതമായി. ദുർഭരണത്തിന്റെ പേരിൽ കൂർഗ് , സെൻട്രൽ കാച്ചാർ-ജയന്തിയ പ്രദേശങ്ങൾ ബ്രിട്ടീഷിന്ത്യയോട് കൂട്ടിച്ചേർത്തത് വില്യം ബെന്റിക് പ്രഭുവാണ് (1834). 

15. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോ ളേജ് കൊൽക്കത്തയിൽ സ്ഥാപിച്ചത് വി ല്യം ബെന്റിക് പ്രഭുവാണ്.

RELATED POSTS

Expected Malayalam Questions

വൈസ്രോയിമാർ

Post A Comment:

0 comments: