Kerala PSC DEPARTMENTAL TESTS Fee Payment

Kerala PSC DEPARTMENTAL TESTS - INSTRUCTIONS TO THE CANDIDATES
1) 2016 ജനുവരി മുതലുള്ള വകുപ്പുതല പരീക്ഷകൾക്കും സ്പെഷ്യൽ ടെസ്റ്റുകൾക്കും ചെലാനുപകരം E-payment സംവിധാനത്തിലൂടെ പരീക്ഷാഫീസും, സർട്ടിഫിക്കറ്റ് ഫീസും അടയ്ക്കേണ്ടതാണ്. എന്നാൽ Answer Script- ൻറെ പകർപ്പ് ലഭിക്കുന്നതിനും , Answer script ൻറെ Rechecking - നും നിലവിലുള്ള ചെലാൻ അല്ലെങ്കിൽ ഇ-ചെലാൻ സംവിധാനത്തിൽ ഫീസ് അടയ്ക്കക്കാവുന്നതാണ്.

2) വകുപ്പുതല പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതിയ്ക്കു മുൻപ് Examination Fee, Certificate Feeഎന്നിവ E-paymentസംവിധാനം വഴി ഒടുക്കിയിട്ടില്ലാത്ത പരീക്ഷാർത്ഥികളുടെ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും

3) ഭാഗികമായി ഫീസ് ഒടുക്കിയിട്ടുള്ള അപേക്ഷകൾ പരിശോധനയ്ക്ക് ശേഷം നിരസിക്കുന്നതായിരിക്കും.

4) 2011 ജനുവരി മുതലുള്ള പരീക്ഷകൾക്ക് സർട്ടിഫിക്കറ്റ് ഫീസ് ഒടുക്കുകയും ഏതെങ്കിലും പരീക്ഷയ്ക്ക് ഹാജരായി ചെലാൻ സമർപ്പിച്ചിട്ടുള്ളതുമായ പരീക്ഷാർത്ഥികൾ ടീ പരീക്ഷകൾക്ക് വീണ്ടും സർട്ടിഫിക്കറ്റ് ഫീസ് ഒടുക്കേണ്ടതില്ല.

5) സർട്ടിഫിക്കറ്റ് ഫീസ് ഒടുക്കുകയും എന്നാൽ ഒരു തവണ പോലും പരീക്ഷ എഴുതാതിരിക്കുകയും Chalan വെരിഫൈ ചെയ്യാതിരിക്കുകയും ചെയ്തിട്ടുള്ളവർ E-payment സംവിധാനത്തിലൂടെ ഫീസ് ഒടുക്കുമ്പോൾ സർട്ടിഫിക്കറ്റ് ഫീസും ഒടുക്കെണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കുന്നതാണ്.

6) E-payment സംവിധാനം നിലവിൽ വന്ന സാഹചര്യത്തിൽ വകുപ്പുതല പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിന് ചെലാൻ, ക്രോസ് ചെയ്ത പോസ്റ്റൽ ഓർഡർ എന്നിവ സ്വീകരിക്കുന്നതല്ല.

7) E-payment വഴി പണം ഒടുക്കുന്നതിന് പരീക്ഷാർത്ഥകളുടെ പ്രൊഫൈലിലെ "Make payment' എന്ന ഓപ്ഷൻ ഉപയോഗിക്കേണ്ടതാണ്. ഈ ലിങ്ക് ഉപയോഗിച്ച് പരീക്ഷാർത്ഥിക്ക് ടഷറി വകുപ്പിന്റെ സൈറ്റിലേക്ക് പ്രവേശിച്ച On line ആയി പണം ഒടുക്കാവുന്നതാണ്.

RELATED POSTS

Department Examination

Departmental Test

Post A Comment:

1 comments:

  1. hi what is username and password in e-payment?

    ReplyDelete