Daily Current Affairs 23rd November 2015

Daily Current Affairs | Current Affairs Questions | PSC Current Affairs Questions | Kerala PSC Current Affairs Questions | Expected Current Affairs Questions | Malayalam Current Affairs Questions | PSC Malayalam Current Affairs Questions | Kerala PSC Malayalam Current Affairs Questions | Current Affairs Question of the Day | Important Incidents Current Affairs
------------------------------------
1.ശത്രുരാജ്യങ്ങളുടെ മിസൈലുകളെ ആകാശത്തുവച്ചു തന്നെ തകർക്കാൻ ശേഷിയുള്ള തദ്ദേശീയ സൂപ്പർ സോണിക്‌ മിസൈൽ ഇന്റർസെപ്‌റ്റർ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.ഒഡീഷ തീരത്തെ വീലർ ദ്വീപിൽ നിന്നായിരുന്നു അഡ്വാൻസ്ഡ്‌ എയർ ഡിഫൻസ്‌ എന്നറിയപ്പെടുന്ന മിസൈൽ പരീക്ഷിച്ചത്‌.
2. ഡൽഹിയിൽ ജനുവരി 22 കാർ ഫ്രീ ഡേ ആയി ആചരിക്കും.മലിനീകരണം കുറയ്ക്കാനും പൊതു ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണിത്‌ നടപ്പാക്കുന്നത്‌.
3. ഉത്തര ചൈനയിൽ ശക്തിയായി വീശുന്ന മഞ്ഞു കാറ്റിനെ തുടർന്ന് ബ്ലൂ അലർട്ട്‌ പ്രഖ്യാപിച്ചു.
4. സ്വാമി വിവേകാനന്ദന്റെ 12 അടി ഉയരമുള്ള വെങ്കല പ്രതിമ മലേഷ്യയിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
5. ബ്രിട്ടന്റെ അന്തോണി ക്രോല ലോക ബോക്സിംഗ്‌ ചാമ്പ്യനായി.കൊളംബിയയുടെ ഡാർലിസ്‌ പെരസിനെ പരാജയപ്പെടുത്തിയാണ്‌ ക്രോല ലെയ്റ്റ്‌വെയ്‌റ്റ്‌ വിഭാഗം ചാമ്പ്യനായത്‌.
6. പാക്കിസ്ഥാനെ പരാജയപ്പെടുത്തി ക്വാലലംപൂരിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ്‌ ഹോക്കി കിരീടം ഇന്ത്യ സ്വന്തമാക്കി.
7. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ തുടർച്ചയായി 10 കളികളിൽ ഗോളുകൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ്‌ ലീസെസ്റ്റർ സിറ്റിയുടെ ജാമി വാർഡിക്ക്‌ ലഭിച്ചു.
8. റോജർ ഫെഡററെ തോൽപ്പിച്ച്‌ നൊവാക്‌ ജോക്കോവിച്ച്‌ എ.ടി.പി വേൾഡ്‌ ടൂർ ടെന്നീസ്‌ കിരീടം സ്വന്തമാക്കി.തുടർച്ചയായി നാല്‌ തവണ എ.ടി.പി കിരീടം നേടുന്ന ആദ്യ താരമാണ്‌.
9. സംസ്ഥാന സി.ബി.എസ്‌.ഇ കലോത്സവത്തിൽ ത്യശൂർ ജേതാക്കളായി.
10. പി.ഗോവിന്ദപിള്ളയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പി.ജി ട്രസ്റ്റ്‌ അവാർഡ്‌ ഡോ.കെ.എൻ പണിക്കർക്ക്‌ ലഭിച്ചു.

RELATED POSTS

Daily Current Affairs

Post A Comment:

0 comments: