Daily Current Affairs 17th November 2015

Daily Current Affairs | Current Affairs Questions | PSC Current Affairs Questions | Kerala PSC Current Affairs Questions | Expected Current Affairs Questions | Malayalam Current Affairs Questions | PSC Malayalam Current Affairs Questions | Kerala PSC Malayalam Current Affairs Questions | Current Affairs Question of the Day | Important Incidents Current Affairs
------------------------------------
1. വിഖ്യാത ചലച്ചിത്രതാരം സയീദ്‌ ജഫ്രി ലണ്ടനിൽ അന്തരിച്ചു.ഗാന്ധി സിനിമയിൽ സർദാർ പട്ടേലായി അഭിനയിച്ച സയീദ്‌ ജഫ്രി ബോളിവുഡ്‌ ചിത്രങ്ങൾക്ക്‌ പുറമേ ഹോളിവുഡ്‌, ബ്രിട്ടീഷ്‌ ചിത്രങ്ങളിലും അഭിനയിച്ചു.നാടകരംഗത്തെ സംഭാവനകൾക്ക്‌ 1995 ൽ ഓർഡർ ഓഫ്‌ ദ ബ്രിട്ടീഷ്‌ എംപയർ പുരസ്കാരം ലഭിച്ചു.ഈ ബഹുമതി ലഭിക്കുന്ന അദ്യ ഇന്ത്യക്കാരനാണ്‌.
2. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി സയിദ്‌ അക്ബറുദ്ദീനെ നിയമിച്ചു.അശോക്‌ മുഖർജി വിരമിക്കുന്ന ഒഴിവിലാണ്‌ നിയമനം.
3. 2015 ലെ ഇൻഫോസിസ്‌ പുരസ്കാര ജേതാക്കൾ: ഡോ.അമിത്‌ ശർമ (ജീവശാസ്ത്രം), പ്രഫ.ജോനാർദൻ ഗണേരി (മാനവിക ശാസ്ത്രം), പ്രഫ.മഹാൻ മഹാരാജ്‌ (ഗണിതശാസ്ത്രം), പ്രഫ.ജി.രവീന്ദ്രകുമാർ (ഭൗതികശാസ്ത്രം), ഡോ.ശ്രീനാഥ്‌ രാഘവൻ (സാമൂഹിക ശാസ്ത്രം), പ്രഫ.ഉമേഷ്‌ വാഗ്‌മാരെ (എഞ്ചിനീയറിംഗ്‌ ആൻഡ്‌ കംപ്യൂട്ടർ സയൻസ്‌)
4. ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ കമ്പനി എന്ന ബഹുമതി അമേരിക്ക ആസ്ഥാനമായ മാരിയറ്റ്‌ ഇന്റർനാഷണലിന്‌ ലഭിച്ചു.സ്റ്റാർവുഡ്‌ ഹോട്ടലിനെ ഏറ്റെടുത്തതോടുകൂടിയാണ്‌ ഈ അംഗീകാരം ലഭിച്ചത്‌.
5. നാഷണൽ സോഷ്യലിസ്റ്റ്‌ കൗൺസിൽ ഫോർ നാഗാലാൻഡ്‌-കപ്ലാങ്ങിനെ (NSCN-K) കേന്ദ്ര സർക്കാർ ഭീകര സംഘടനയായി പ്രഖ്യാപിച്ചു
6. മൊബൈൽ ഫോൺ നിർമാതാക്കളായ നോകിയയുടെ ഇന്ത്യയിലെ മേധാവിയായി സന്ദീപ്‌ ഗിരോത്രയെ നിയമിച്ചു.
7. അറേബ്യൻ ബിസിനസ്‌ മാഗസിന്റെ ബിസിനസ്‌ മാൻ ഓഫ്‌ ദി ഇയർ പുരസ്കാരം രവി പിള്ളക്ക്‌ ലഭിച്ചു.
8. സംസ്ഥാന വിജിലൻസ്‌ ഡയറക്ടറായി എൻ.ശങ്കർ റെഡ്ഡിയെ നിയമിച്ചു.
9. ലോക ജൂനിയർ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സിറിൾ വർമ വെള്ളി മെഡൽ നേടി.

RELATED POSTS

Daily Current Affairs

Post A Comment:

0 comments: