Kerala PSC Renaissance in Kerala (വാടപ്പുറം പി.കെ.ബാവ)

Renaissance of Kerala |  Brahmananda Swami Sivayogi | Chattampi Swami | Sree Nar ayana Guru | Vagbhatananda | Thycaud Ayya | Ayya Vaikundar | Poikayil Yohannan (Kumara Guru) |  Ayyankali | Pandit Karuppan | Mannathu Padmanabhan | V.T.Bhattathirippad | Dr. Palpu | Kumaranasan | Vakkom Moulavi Blessed Kuriako se Elias Chavara | PSC Renaissance of Kerala Kerala PSC Questions Renaissance of Kerala 
-------------------------------------------------------------
വാടപ്പുറം പി.കെ.ബാവ (1884-1938)
-------------------------------------------------------------
** കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലെ ആദ്യ രക്തസാക്ഷിയാണ് വാടപ്പുറം പി.കെ.ബാവ. തിരുവിതാംകൂറിലെ ആദ്യത്തെ വെലാരാവോ സംഘടിപ്പിച്ച അദ്ദേഹം സ്ഥാപിച്ച ട്രാവൻകൂർ ലേബർ അസോസിയേഷനാണ് കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടന.
** ആലപ്പുഴ കളപ്പുര ക്ഷേത്രത്തിന് സമീപം പുന്നച്ചുവട് വീട്ടിൽ കൃഷ്ണന്റെയും നീലിയുടെയും മകനായി 1884 മാർച്ച് രണ്ടിന് ബാവ ജനിച്ചു. തറവാട് പരമ്പരാഗതമായി സമ്പന്നമായിരുന്നെങ്കിലും പിതാവിന്റെ അകാല വിയോഗത്തോടെ ക്ഷയിക്കാൻ തുടങ്ങി. മാതാവിന്റെയും ഏക സഹോദരിയുടെയും സംരക്ഷണം ചുമലിലായപ്പോൾ പതിനെട്ടാം വയസ്സിൽ ആലപ്പുഴയിലെ ഡാറാസ് മെയിൽ കയർ കമ്പനിയിൽ ഒരു തൊഴിലാളിയാകാൻ ബാവ പ്രേരിതനായി. പിന്നീടദ്ദേഹം മറ്റു  ചില കമ്പനികളിൽ ജോലി ചെയ്തശേഷം എമ്പയർ കയർ വർക്സിൽ മൂപ്പനും യാർഡ് സൂപ്രണ്ടുമായി. കമ്പനി ഉടമയായ അബ്ബാ സേട്ടിന്റെ സഹായത്തോടെ പിന്തുണയോടെ തൊഴിലാളി സംഘടനയുണ്ടാക്കി.
അതിന്റെ സംസ്ഥാപന സമ്മേളനം 1922 മാർച്ച് 21-ന് ആലപ്പുഴയിൽ നടന്നു. ഡോ.എം.കെ.ആൻറണി പ്രസിഡന്റും ബാവ സെക്രട്ടറിയുമായി. തുടക്കത്തിൽ ലേബർ യൂണിയൻ എന്നറിയപ്പെട്ട സംഘടന പീന്നീട് ട്രാവൻകൂർ ലേബർ അസേസിയേഷനായി. ഈവക പ്രവർത്തനങ്ങളിൽ ബാവയ്ക്ക് ശ്രീനാരായണഗുരുവിന്റെ ആശിർ വാദം ഉണ്ടായിരുന്നു.
** 1925-26 കാലത്ത് ബാവ 'തൊഴിലാളി എന്നൊരു വാരിക നടത്തി.
** ശ്രീനാരായണഗുരുവിന്റെയും ടി.കെ.മാധവ ന്റെയും ആരാധകനായിരുന്ന ബാവ മദ്യ വർജനത്തായും ശ്രമം നടത്തി. ചെത്ത് ഉപേക്ഷിച്ചുവരുന്ന തൊഴിലാളികളെ കയറ്റു പായ്ക്ക് നിർമിക്കാൻ പഠിപ്പിച്ചു.
** 1938-ൽ ആലപ്പുഴയിൽ ഒരു കയർ പണിമുടക്കുമായി ബന്ധപ്പെട്ട നേതാക്കൾ അറസ്റ്റിലായപ്പോൾ അവരെ വിട്ടുകിട്ടാൻ പ്രകടനം നടത്തി. തുടർന്നുണ്ടായ ഭീകര പൊലീസ് മർദ്ദനത്തിൽ ബാവ രക്തസാക്ഷിയായി.

RELATED POSTS

Renaissance

Post A Comment:

1 comments:

  1. Good article. P.K Bhava founded Travancore labour association in April 1922 . If you are interested you can include that point also.

    ReplyDelete