Kerala PSC Renaissance in Kerala (കൃഷ്ണാദിയാശാൻ)

Renaissance of Kerala |  Brahmananda Swami Sivayogi | Chattampi Swami | Sree Nar ayana Guru | Vagbhatananda | Thycaud Ayya | Ayya Vaikundar | Poikayil Yohannan (Kumara Guru) |  Ayyankali | Pandit Karuppan | Mannathu Padmanabhan | V.T.Bhattathirippad | Dr. Palpu | Kumaranasan | Vakkom Moulavi Blessed Kuriako se Elias Chavara | PSC Renaissance of Kerala Kerala PSC Questions Renaissance of Kerala 
-------------------------------------------------------------
കൃഷ്ണാദിയാശാൻ (1877-1937)
-------------------------------------------------------------

** കൊച്ചി പുലയമഹാസഭ രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകിയ കൃഷ്ണാദിയാശാൻ ദളിത് വിഭാഗത്തിൽനിന്നുയർന്നുവന്ന നവോത്ഥാന നായകനാണ്.
** 1877 ഒക്ടോബർ ആറിന് എറണാകുളം ജില്ലയിലെ മുളവുകാട് തുരുത്തിലെ കല്ലച്ചംമുറി വീട്ടിൽ ചാത്തന്റെയും കാളിയുടെയും ആറാമത്തെ മകനായി കൃഷ്ണാദി ജനിച്ചു. പുലയസമുദായാംഗമായതിനാൽ അദ്ദേഹത്തിന് സ്കൂളിൽ പഠിക്കാൻ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം രഹസ്യമായി സംസ്കൃതവും സംഗീതവും പഠിച്ചു.
**  തന്റെ സമുദായത്തിന്റെ വിമോചനത്തിന് ഒരു സംഘടന അനിവാര്യമാണെന്ന് മനസ്സിലാക്കിയ കൃഷ്ണാദി 1913 ഏപ്രിൽ ഒന്നിന് രൂപംകൊടുത്ത പ്രസ്ഥാനമാണ് കൊച്ചി പുലയമഹാസഭ. ഇതിന്റെ മുന്നോടിയായി ഒരു യോഗംചേരാൻ സ്ഥലം ലഭിക്കാത്തതിനാൽ കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടിയാണ് യോഗം ചേർന്നത്.

** 1913 മെയ് 13-ന് എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽവച്ച് പുലയമഹാസഭയുടെ ആദ്യയോഗം ചേർന്നു. സംഘടനാ പ്രവർത്തനങ്ങൾ നടത്തിയതിന് അദ്ദേഹം നിരവധി പ്രാവശ്യം മർദ്ദനത്തിനിരയായി.
** സ്വന്തം ജാതിക്കാരെ സംസ്കൃതം പഠിപ്പിക്കാൻ ശ്രമിച്ച അദ്ദേഹം കൃഷണാദിയാശാനായി. ഹിന്ദുക്കളിൽപ്പെട്ടവർതന്നെയായ ദളിതർക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് കൃഷ്ണാദിയാശാനെ മതവിരോധിയാക്കി.
** ഹിന്ദുമതം മനുഷ്യസ്നേഹം തൊട്ടുതീണ്ടിയിട്ടില്ലാത്ത മതമാണെമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം 1918-ൽ ക്രിസ്തുമതം സ്വീകരിക്കുകയും സി.കെ.ജോൺ എന്നു പേരുമാറ്റുകയും ചെയ്തു.
** ജാതി വ്യത്യാസമില്ലാത്ത കിസ്തുമതത്തിലേക്ക് നിരവധി പുലയസമു ദായാംഗങ്ങളെ അദ്ദേഹം മതം മാറ്റി. എന്നാൽ, കിസ്തുമതവും ദളിതരെ ദളിതരായിത്തന്നെ കാണുന്നുവെന്നത് അദ്ദേഹത്തെ നിരാശനാക്കി. 1937-ൽ കൃഷ്ണാദിയാശാൻ നിര്യാതനായി.

RELATED POSTS

Renaissance

Post A Comment:

0 comments: