Kerala PSC Malayalam General Knowledge Questions and Answers - 241

Share it:
PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
കൊളോണിയൽചൂഷണ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായിട്ടാണ് ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ ഭരണകാലം പൊതുവേ വീക്ഷിക്കപ്പെടുന്നത്. എന്നാൽ, ചെന്നെത്തിപ്പെടുന്ന സ്ഥലങ്ങളിലെല്ലാം തങ്ങളുടെ സംസ്കാരം പ്രചരിപ്പിക്കുക എന്ന വെള്ളക്കാരന്റെ ബാധ്യത (white Mon's Burder) ഇന്ത്യയിലും നിറവേറ്റാൻ അവർ മറന്നിരുന്നില്ല. അതിന്റെ ഫലമായിട്ടാണ് ആധുനിക പൊലീസ്-നീതിന്യായ-നികുതി വ്യവസ്ഥകളും വെസ്റ്റിൻസ്റ്റർ മാതൃകയിൽ പാർലമെന്ററി സംവിധാനവും ഇന്ത്യയിൽ രൂപാന്തരപ്പെട്ടത്. റെയിൽവേയും ടെലഗ്രാഫും ആധുനിക തപാൽ സംവിധാനവുമൊക്കെ നമ്മ ബഹുദൂരം മുന്നോട്ട് നയിച്ചു. ഇവയൊക്കെ ഈ രാജ്യത്തു കൊണ്ടുവരുന്നതിന് കാരണക്കാരായത്ഈസ്റ്റിന്ത്യാക്കമ്പനിയുടെ സാരഥികളായി 1858 വരെ ഭരിച്ച ഗവർണർ ജനറൽമാരും തുടർന്ന് 1947വരെ ബ്രിട്ടീഷ്മൊണാർക്കിന്റെ പ്രതിപുരുഷനെന്ന നിലയിൽ ഭരിച്ച വൈസ്രോയിമാരുമാണ്. അവരിൽ പലരും ഈ ദേശത്തെ സ്വന്തമെന്നപോലെ സ്നേഹിച്ചു. ചിലർ ചിന്തിച്ചത്.ഇന്ത്യക്കാരുടെ പക്ഷത്തുനിന്നുകൊണ്ടാണ് സതി നിരോധിച്ചും തഗ്ഗുകളെ അമർച്ച ചെയ്തതും ആധുനിക വിദ്യാഭ്യാസം പ്രചരിപ്പിച്ചുമൊക്കെ അവർ ഒരു പുതുരാഷ്ട്രം കെട്ടിപ്പടുക്കുകയായിരുന്നു. കരുത്തരായ നെപ്പോളിയനെയും സാർ ചക്രവർത്തിയെയുമൊക്കെ ആശങ്കപ്പെടുത്തിയ പടനീക്കങ്ങൾ നയിച്ചും ലോകയുദ്ധങ്ങളിൽപ്പോലും തങ്ങളുടെ രാജ്യത്തിനു വിജയം നേടിക്കൊടുത്ത അനുഭവപരിചയ സമ്പത്തുമൊക്കെയായി ഇന്ത്യയിലെത്തിയ ചില ഗവർണർ ജനറൽമാരും വൈസ്രോയിമാരും ലോകചരിത്രത്തിലെതന്നെ ഏത് പ്രഗല്ഭ ഭരണാധികാരിക്കും സമശീർഷരായിരുന്നു. വരുന്ന 14 പോസ്റ്റുകളിൽ നിന്നും അവരെക്കുറിച്ച് വിശദമായി പഠിക്കാം.
1. വാറൻ ഹേസ്റ്റിങ്സ് (1774 - 1785)
2. കോണ്‍വാലീസ് പ്രഭു (1786 - 1793)
3. സർ ജോണ്‍ ഷോർ (1793 - 1798)
4. വെല്ലസ്ലി പ്രഭു (1798 - 1805)
5. സർ ജോർജ് ബോർലോ (1805-1807)
6. മിൻറോ പ്രഭു (1807-1813)
7. ഹേസ്റ്റിങ്സ് പ്രഭു (1813 - 1823)
8 . ആംഹേഴ്സ്റ്റ് പ്രഭു (1823 - 1828)
9. വില്യം ബെൻറിക് പ്രഭു (1828-1835)
10. ചാൾസ് മെറ്റ്കാഫ് (1835 - 1836)
11. ഒക്ലാൻഡ് പ്രഭു (1836 - 1842)
12. എലൻബറോ പ്രഭു (1842 - 1844)
13. ഹാർഡിഞ്ച് പ്രഭു (1844-1848)
14. ദൽഹൗസി പ്രഭു (1848-1856)

വൈസ്രോയിമാർ - 1 

വാറൻ ഹേസ്റ്റിങ്സ് (1774 - 1785)


** >> ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷിന്ത്യയിൽ ഗവർണർ ജനറലായിരുന്നത് വാറൻ ഹേസ്റ്റിങ്സാണ്.
** >> ബംഗാളിലെ ദ്വിഭരണം അവസാനിപ്പിച്ച വാറൻ ഹേസ്റ്റിങ്സിന്റെ കാലത്താണ് ബ്രിട്ടീഷ് പാർലമെന്റ് 1773-ൽ റഗുലേറ്റിങ് Act പാസാക്കിയത്.
** >> റഗുലേറ്റിങ് ആക്ട് പ്രകാരം കൽക്കട്ടയിൽ സുപ്രീം കോടതി പിതമായത് വാറൻ ഹേസ്റ്റിങ്സിന്റെ കാലത്താണ്. ലോർഡ് ഇംപേ ആയിരുന്നു ആദ്യത്തെ ചീഫ് ജസ്റ്റിസ് (Chief Justice).
** >> 1781-ൽ പാസാക്കിയ ഒരു നിയമം ഗവർണർ ജനറലിന്റെയും കൽക്കട്ടയിലെ സുപ്രീം കോടതിയുടെയും അധികാരങ്ങൾ വ്യക്തമായി നിർവചിച്ചു.
** >>1774-ൽ നടന്ന റോഹില്ല യുദ്ധത്തിലൂടെ അവധിലെ നവാബ് റോഹിൽഖണ്ഡിനെ പിടിച്ചെടുത്തു.
** >>ഒന്നാം മറാത്ത യുദ്ധവും (1778-82) സാൽ ബായ് ഉടമ്പടിയും വാറൻ ഹേസ്റ്റിങ്സിന്റെ കാലത്തായിരുന്നു.
** >>രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം (178084) നടന്നതും ടിപ്പു സുൽത്താനുമായി മംഗലാപുരം ഉടമ്പടി ഒപ്പുവച്ചതും വാറൻ ഹേസ്റ്റിങ്സിന്റെ കാലത്തായിരുന്നു.

** >>വാറൻ ഹേസ്റ്റിങ്സ് മുൻകൈയെടുത്ത് റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ (Royal Asiatic Society of Bengal) സ്ഥാപിച്ചു. റവന്യൂ ബോർഡ് രൂപവത്കരിച്ചതും ഈ സമയത്താണ്. കളക്ടറെയും റവന്യൂ ഉദ്യോഗസ്ഥരെയും വാറൻ ഹേസ്റ്റിങ്സ് നിയമിച്ചു.
** >> ബനാറസ് ഉടമ്പടി (1773), ഫൈസാബാദ് ഉടമ്പടി (1773), സൂറത്ത് ഉടമ്പടി (1775), പുരസ്ഥർ ഉടമ്പടി (1776) എന്നിവ ഒപ്പുവച്ചത് വാറൻ ഹേസ്റ്റിങ്സിന്റെ കാലത്തായിരുന്നു.
** >> വില്യം ജോൺസ് ഏഷ്യാറ്റിക് സൊസൈറ്റി (Asiatic Society) സ്ഥാപിച്ചത് (1784) വാറൻ ഹേസ്റ്റിങ് സിന്റെ കാലത്താണ്.
** >> ചാൾസ് വിൽക്കിൻസ് ഇക്കാലത്ത് ഭഗവത്ഗീതയും ഹിതോപദേശവും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.
** >>വാറൻ ഹേസ്റ്റിങ്സിന്റെ സമയത്താണ് നന്ദകുമാർ സംഭവം (1775) നടന്നത്.
** >> ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ വാറൻ ഹേസ്റ്റിങ്സിനെതിരെ ഹൗസ് ഓഫ് ലോർഡ്സിൽ ഇംപീച്ച്മെന്റ് നടപടി ആരംഭിച്ചു. എഡ്മണ്ട് ബർക്ക്, ചാൾസ് ജെയിംസ് ഫോക്സ് തുടങ്ങിയവരാണ് ഇതിന് നേതൃത്വം നൽകിയത്. ഏഴുവർഷത്തെ ട്രയലിനുശേഷം വാറൻ ഹേസ്റ്റിങ്സ് കുറ്റാരോ പണവിമുക്തനായി. ഇംപീച്ച്മെന്റ് നേരിട്ട ഏക ഗവർണർ ജനറലാണദ്ദേഹം.
Share it:

Expected Malayalam Questions

വൈസ്രോയിമാർ

Post A Comment:

0 comments: