Kerala PSC LDC Ranked List 2018Click Here

ശ്രീനാരായണഗുരു (1856 – 1928)1. ആധുനിക കേരളത്തിന്‍റെ നവോത്ഥാന നായകന്‍.
ശ്രീ നാരായണഗുരു

2. ശ്രീ നാരായണഗുരു ജനിച്ചത്
ചെമ്പഴന്തിയില്‍ (1856 ആഗസ്റ്റ്‌ 20)

3. ശ്രീനാരായണ ഗുരു ദേവന്‍ ജനിക്കുമ്പോള്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്
ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

4. ശ്രീനാരായണഗുരുവിന്‍റെ മാതാപിതാക്കള്‍
മാടന്‍ ആശാന്‍, കുട്ടിയമ്മ

5. ശ്രീനാരായണഗുരുവിന്‍റെ ഭാര്യയുടെ പേര്
കാളി

6. ശ്രീനാരായണഗുരുവിന്‍റെ ഭവനം
വയല്‍വാരം വീട്

7. ‘നാണു ആശാന്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്
ശ്രീനാരായണഗുരു 

8. ശ്രീനാരായണഗുരുവിന്‍റെ ഗുരുക്കന്മാര്‍
രാമന്‍പിള്ള ആശാന്‍, തൈക്കാട് അയ്യ

9. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ച കവി
ജി. ശങ്കരക്കുറുപ്പ്

10. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വര്‍ഷം
1882

11. കുമാരനാശാന്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്‍ഷം
1891

12. ശ്രീ നാരായണഗുരുവിനെ ഡോ. പല്‍പ്പു സന്ദര്‍ശിച്ച വര്‍ഷം
1895 (ബംഗ്ലൂരില്‍ വച്ച്)

13. ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദര്‍ശിച്ച വര്‍ഷം
1912 (ബാലരാമപുരത്ത് വച്ച്)

14. ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വര്‍ഷം
1914

15. ശ്രീ നാരായണഗുരു രമണമഹര്‍ഷിയെ കണ്ടുമുട്ടിയ വര്‍ഷം
1916

16. ശ്രീനാരായണഗുരുവിന്‍റെ ആദ്യ രചന
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

17. ടാഗോര്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം
ശിവഗിരി

18. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തില്‍ ദ്വിഭാഷിയായിരുന്ന വ്യക്തി
കുമാരനാശാന്‍

19. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമര്‍പ്പിച്ചതാര്‍ക്ക്
ചട്ടമ്പിസ്വാമികള്‍ക്ക്

20. അര്‍ധനാരീശ്വര സ്തോത്രം എഴുതിയത്.
ശ്രീനാരായണ ഗുരു

21. ശ്രീനാരായണഗുരു തന്‍റെ ഭാര്യയെക്കുറിച്ചെഴുതിയ കൃതി
കാളിമാല

22. “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം എന്നത്” ഏത് കൃതിയിലെ വരികളാണ്
ആത്മോപദേശ ശതകം  

23. ആത്മോപദേശ ശതകം രചിക്കപ്പെട്ട വര്‍ഷം
1897

24. ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വാചകമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം
ജാതിമീമാംസ

25. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വര്‍ഷം
1887

26. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വര്‍ഷം
1888 (നെയ്യാറില്‍ നിന്നെടുത്ത കല്ല്‌ കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്)

27. ശ്രീ നാരായണഗുരുവിന്‍റെ പ്രധാന രചനകള്‍
ആത്മോപദേശശതകം, ദര്‍ശനമാല, ദൈവദശകം, നിര്‍വൃതി പഞ്ചകം, ജനനീനവരത്നമഞ്ജരി, അദ്വൈത ദ്വീപിക, അറിവ്, ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം, ജാതിലക്ഷണം, ചിജ്ജഡചിന്തകം, ശിവശതകം, കുണ്‌ഡലിനിപ്പാട്ട്, വിനായ കാഷ്ടകം, തേവാരപ്പതികള്‍, തിരുക്കുറല്‍ വിവര്‍ത്തനം, ജ്ഞാനദര്‍ശനം, കാളീനാടകം, ചിദംബരാഷ്ടകം, ഇന്ദ്രിയ വൈരാഗ്യം, ശ്രീകൃഷ്ണ ദര്‍ശനം

28. അരുവിപ്പുറം ക്ഷേത്രയോഗം രൂപവല്‍ക്കരിച്ച വര്‍ഷം
1898

29. അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്.
അരുവിപ്പുറം ശിവപ്രതിഷ്ഠ

30. ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ
പിള്ളത്തടം ഗുഹ

31. “ജാതിഭേദം മതദ്വേഷ
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകസ്ഥാനമാണിത്” എന്നിങ്ങനെ എഴുതിയിരിക്കുന്നത്
അരുവിപ്പുറം ക്ഷേത്രഭിത്തിയില്‍

32. “മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന്‍ പറഞ്ഞത്
ശ്രീനാരായണ ഗുരു

33. ‘ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു’ എന്ന് പറഞ്ഞത്
ശ്രീനാരായണ ഗുരു

34. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീ നാരായണഗുരു (1965)

35. ഗുരുവിനോടുള്ള ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം
1967 ആഗസ്റ്റ് 21

36. മറ്റൊരു രാജ്യത്തിന്‍റെ (ശ്രീലങ്ക) സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീ നാരായണഗുരു (2009)

37. നാണയത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീനാരായണ ഗുരു

38. “സംഘടിച്ചു ശക്തരാകുവിന്‍”, വിദ്യ കൊണ്ട് പ്രബുദ്ധരാവുക”, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി”, “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പ്രസ്താവിച്ചത്
ശ്രീ നാരായണ ഗുരു

39. ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം (എസ്.എന്‍.ഡി.പി) സ്ഥാപിച്ച വര്‍ഷം
1903 മെയ്‌ 15

40. ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എന്‍.ഡി.പി സ്ഥാപിച്ചത്
ഡോ.പല്‍പ്പു

41. എസ്.എന്‍.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം
അരുവിപ്പുറം ക്ഷേത്രയോഗം

42. എസ്.എന്‍.ഡി.പി യുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത്
വാവൂട്ടുയോഗം

43. സുനിശ്ചിതമായ ഭരണഘടനും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളില്‍ തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങളോടുള്ള ആദ്യത്തെ ജനകീയ സംഘടനയാണ്
എസ്.എന്‍.ഡി.പി

44. S.N.D.P യുടെ ആജീവനാന്ത അധ്യക്ഷന്‍
ശ്രീ നാരായണഗുരു

45. S.N.D.P യുടെ ആദ്യ ഉപാധ്യക്ഷന്‍
ഡോ. പല്‍പ്പു

46. S.N.D.P യുടെ ആദ്യ സെക്രട്ടറി
കുമാരനാശാന്‍

47. S.N.D.P യുടെ മുഖപത്രം
വിവേകോദയം

48. വിവേകോദയം ആരംഭിച്ച വര്‍ഷം
1904

49. വിവേകോദയം പത്രത്തിന്‍റെ ആദ്യ പത്രാധിപന്‍
കുമാരാനാശന്‍

50. ഇപ്പോഴത്തെ എസ്.എന്‍.ഡി.പി യുടെ മുഖപത്രം
യോഗനാദം

51. S.N.D.P യുടെ ആസ്ഥാനം
കൊല്ലം

52. ഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്‍ഷം
1912

53. അഷ്ടഭുജാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം
ശിവഗിരി ശാരദ മഠം

54. ശ്രീ നാരായണഗുരു ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ച വര്‍ഷം
1913

55. ശ്രീ നാരായണഗുരു കാഞ്ചിപുരത്ത് നാരായണ സേവആശ്രമം സ്ഥാപിച്ച വര്‍ഷം
1916

56. ശ്രീ നാരായണഗുരു ആലുവയില്‍ സര്‍വ്വമതസമ്മേളനം നടത്തിയ വര്‍ഷം
1924

57. ആലുവ സര്‍വ്വമതസമ്മേളനത്തിന്‍റെ അധ്യക്ഷന്‍
ശിവദാസ അയ്യര്‍ (മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു)

58. ഏതു സമ്മേളനത്തില്‍ വച്ചാണ് ശ്രീനാരായണഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തത്
ആലുവ സമ്മേളനം

59. ശ്രീ നാരായണഗുരു സന്ദര്‍ശിച്ച ഏക വിദേശ രാജ്യം
ശ്രീലങ്ക

60. ശ്രീ നാരായണഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദര്‍ശനം
1919-ല്‍

61. ശ്രീ നാരായണഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദര്‍ശനം
1926-ല്‍

62. ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര്‍ശിച്ചത്
1922 നവംബര്‍ 22

63. ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര്‍ശിക്കുന്ന സയത്ത്  ടാഗോറിനോടോപ്പം ഉണ്ടായിരുന്ന വ്യക്തി
സി.എഫ്. ആന്‍ഡ്രൂസ് (ദീനബന്ധു)

64. ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദര്‍ശിച്ചത്
1925 മാര്‍ച്ച്‌ 12

65. ഗാന്ധിജി ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം
ശിവഗിരി 

66. ആദ്യ ശ്രീലങ്കന്‍ യാത്രയില്‍ ശ്രീ നാരായണഗുരു ധരിച്ചിരുന്നത്
കാവി വസ്ത്രം

67. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവന്‍കോട് ക്ഷേത്രത്തിലാണ്.

68. ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലങ്ങള്‍
കളവന്‍കോട്, ഉല്ലല, വെച്ചൂര്‍, കാരമുക്ക്, മുരുക്കുംപുഴ

69. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകന്‍
ശ്രീനാരായണ ഗുരു

70. ശ്രീ നാരായണഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം
വെള്ള

71. ശ്രീനാരായണഗുരു സമാധിയായത്
ശിവഗിരി (1928)

72. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത്
കുന്നിന്‍ പുറം

73. ശ്രീ നാരായണഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രന്‍ രചിച്ച നോവല്‍
ഗുരു

74. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘യുഗപുരുഷന്‍’ എന്ന സിനിമ സംവിധാനം ചെയ്തത്
ആര്‍. സുകുമാരന്‍

75. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബല്‍ സെക്കുലര്‍ & പീസ്‌ അവാര്‍ഡ്‌ ലഭിച്ചത്
ശശി തരൂര്‍

76. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായല്‍
കന്നേറ്റി കായല്‍ (കരുനാഗപ്പള്ളി)

77. ഗുരുദേവനെപ്പറ്റി ‘നാരായണം’ എന്ന നോവല്‍ എഴുതിയത്
പെരുമ്പടവം ശ്രീധരന്‍

78. ‘ശ്രീനാരായണ ഗുരു’ എന്ന മലയാളം സിനിമ സംവിധാനം ചെയ്തത്
പി.എ. ബക്കര്‍

79. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ‘ഗുരുദേവ കര്‍ണ്ണാമൃതം’ എന്ന കൃതി രചിച്ചത്
കിളിമാനൂര്‍ കേശവന്‍

80. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത്.
ശ്രീനാരായണഗുരു

81. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്
കെ.പി. കറുപ്പന്‍

82. കുചേലവൃത്തം വഞ്ചി പ്പാട്ട് രചിച്ചത്.
രാമപുരത്ത് വാര്യര്‍

83. ശ്രീ നാരായണഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്
കോട്ടയത്ത് വച്ച് നടന്ന എസ്.എന്‍.ഡി.പി യോഗം (1927)

84. ഇന്‍റര്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതിചെയ്യുന്നത്
നവിമുംബൈ (മഹാരാഷ്‌ട്ര)

85. ‘മഹര്‍ഷി ശ്രീനാരായണ ഗുരു’ എന്ന കൃതി രചിച്ചത്
ടി. ഭാസ്കരന്‍
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Previous
Next Post »
2 Comments for "ശ്രീനാരായണഗുരു (1856 – 1928)"

I am not able to copy the text from this site. Kindly give the solution.

കോപ്പി പേസ്റ്റ് ഈ സൈറ്റിൽ നിന്നും എടുക്കാൻ അനുവദിക്കുന്നതല്ല. താങ്കൾക്ക് പ്രിൻറ് എടുക്കാൻ സാധിക്കും. അതിനായി പോസ്റ്റ്‌ തലക്കെട്ടിന്റെ വലത്ത് ഭാഗത്തുള്ള സെറ്റിംഗ് ക്ലിക്ക് ചെയ്യുക. അതിൽ പ്രിൻറ്/ ഇ-മെയിൽ സെലക്ട്‌ ചെയ്യുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top