PSC കോള്‍സെന്റര്‍ പൂട്ടി


Thiruvananthapuram : സോഫ്‌റ്റ്വെയര്‍ തകരാര്‍ കാരണം Public Service Commission Call Center പൂട്ടി. തകരാര്‍ പരിഹരിക്കാനാകാത്തതിനാല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയാലേ സെന്റര്‍ പുനരാരംഭിക്കാനാകൂ. ഇതിന് ഒന്നര ലക്ഷത്തോളം രൂപ ചെലവുവരും. സാമ്പത്തിക പ്രതിസന്ധി കാരണം സോഫ്‌റ്റ്വെയര്‍ പരിഷ്‌കരണം Public Service Commission. മാറ്റിവെച്ചിരിക്കുകയാണ്. പരീക്ഷകള്‍, അഭിമുഖങ്ങള്‍, നിയമനശുപാര്‍ശയുടെ വിവരങ്ങള്‍ തുടങ്ങിയവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെലിഫോണിലൂടെ നല്‍കുന്ന സംവിധാനമാണ് കോള്‍സെന്ററില്‍ ഉണ്ടായിരുന്നത്. 2011 ആഗസ്തില്‍ 20 ടെലഫോണ്‍ ലൈനുകളുമായാണ് ഇത് തുടങ്ങിയത്. രാവിലെ 8 മണിമുതല്‍ രാത്രി 8 മണി വരെ 12 മണിക്കൂര്‍ സേവനമാണ് നല്‍കിയിരുന്നത്. ജീവനക്കാരില്ലാത്തതിനാല്‍ ഫോണ്‍ ലൈനുകളുടെ എണ്ണം പത്തായിട്ടും പിന്നീട് അഞ്ചായിട്ടും കുറച്ചു. ഇതിലേക്കുള്ള ഫോണ്‍ സന്ദേശങ്ങളെല്ലാം റെക്കോഡ് ചെയ്തിരുന്നു. ഇങ്ങനെ ശേഖരിച്ചവ സമയാസമയം മറ്റ് സംവിധാനത്തിലേക്ക് മാറ്റി സംരക്ഷിക്കാനായില്ല. അതിനാല്‍ വിവരങ്ങള്‍ കുന്നുകൂടിയതോടെ കഴിഞ്ഞ മാസം സോഫ്‌റ്റ്വെയര്‍ തകര്‍ന്നു. ഇത് പരിഹരിക്കുന്നതിനുള്ള വാര്‍ഷിക കരാറിന്റെ കാലാവധിയും കഴിഞ്ഞിരുന്നു. സോഫ്‌റ്റ്വെയര്‍ സ്ഥാപിച്ച കമ്പനി, അതിന്റെ ഹാര്‍ഡ് വെയറിന്റെ ഡിസ്‌ക് പി.എസ്.സി.ക്ക് കൈമാറിയിരുന്നുമില്ല. അതിനാല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയാലേ കാള്‍ സെന്റര്‍ പുനരാരംഭിക്കാനാകൂ. അതിനുള്ള പണം കണ്ടെത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കനിയണം. ചെലവു ചുരുക്കല്‍ നടപ്പാക്കിയതിനാല്‍ ഇലക്ട്രോണിക് ഉപകരണങ്ങളോ സംവിധാനങ്ങളോ വാങ്ങുന്നതിന് പി.എസ്.സി.യുടെ ഉപസമിതി കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിദേശങ്ങളില്‍ നിന്നുപോലും ഉദ്യോഗാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തിയിരുന്ന സൗകര്യമാണ് മൂന്നാഴ്ചയായി നിലച്ചത്. അന്വേഷണവിഭാഗത്തിലെ മൂന്ന് ടെലഫോണ്‍ ലൈനുകളാണ് ഇപ്പോള്‍ താത്കാലികമായി സംശയനിവാരണത്തിന് മാറ്റിവെച്ചിട്ടുള്ളത്. 0471 2447201, 2546400, 2546401 എന്നിവയാണ് നമ്പരുകള്‍. ഇപ്പോഴത്തെ താത്കാലിക സംവിധാനം കാര്യക്ഷമമല്ലെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി. കാള്‍ സെന്റര്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സപ്തംബര്‍ 28ന് ചേരുന്ന കമ്പ്യൂട്ടറൈസേഷന്‍ ഉപസമിതി ചര്‍ച്ച ചെയ്യും.
കടപ്പാട് :- മാത്രുഭൂമി 

RELATED POSTS

News

Post A Comment:

0 comments: