പുലപ്പേടിയും മണ്ണാപ്പേടിയും

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
പ്രാചീന കേരളത്തിൽ നിലനിന്നുപോന്ന പ്രാകൃതാചാരങ്ങളാണ് തിരുവിതാംകൂറിൽ മണ്ണാപ്പേടി എന്നും ഉത്തരകേരളത്തിൽ പുലപ്പേടി അഥവാ പറപ്പേടി എന്നും അറിയപ്പെട്ടിരുന്നവ. ഈ ആചാരം ഉത്തരകേരളത്തിൽ 'പഴുക്ക എറിയൽ' എന്ന പേരിലും അറിയപ്പെട്ടിരുന്നു. കാലക്രമത്തിൽ ഈ ആചാരത്തിന് പല പരിണാമങ്ങളും സംഭവിച്ചിട്ടുണ്ട്.

ഒരു മണ്ണാനോ പുലയനോ ഉയർന്ന ജാതിയിലു ഏതെങ്കിലും നായർ സ്ത്രീയിൽ അഭിനിവേശം തോന്നിയാൽ അവന് അവളെ സ്വന്തമാക്കാം. സന്ധ്യ കഴിഞ്ഞ് നായർസ്ത്രതീ ഒറ്റയ്ക്കു പുറത്തിറങ്ങിയാൽ എവിടെയെങ്കിലും ഒരു മണ്ണാൻ ഒളിഞ്ഞിരുന്ന "കണ്ടേ കണ്ടേ' എന്നു വിളിച്ചു പറഞ്ഞാൽ അവൾക്ക് ജാതിഭ്രഷ്ടവരും. ആ സ്ത്രീയെ പിന്നീട് സ്വന്തം വീട്ടിൽ കയറ്റുകയില്ല. അവളെ മണ്ണാന്റെ ഭാര്യയായതിനു തുല്യമായി സമുദായം കണക്കാക്കും. അതുകൊണ്ട് അവൾ മണ്ണാന്റെകൂടെ പോയി താമസിച്ചു കൊള്ളണം. മണ്ണാന്റെകൂടെ ഓടിപ്പോകാതെ ബന്ധുക്കളുടെ കൈയിൽപ്പെട്ടാൽ അവർ അവളെ കൊല്ലും. എന്നാൽ, പുറത്തിറങ്ങുന്ന സ്ത്രീയോടൊപ്പം ഒരു ചെറിയ ആൺകുട്ടിയെങ്കിലും ഉണ്ടെങ്കിൽ മണ്ണാൻ ആ സ്ത്രീയുടെ അടുത്തുവരാൻ ശ്രമിക്കുകയില്ല.


ഈ സമ്പ്രദായം വർഷം മുഴുവൻ നിലവിലുണ്ടായിരുന്നില്ല. കർക്കടകമാസമാണ് പുലപ്പേടിയുള്ള കാലമെന്നു ശ്രീകണ്ഠശ്വരം പത്മനാഭപിള്ളയും ഹെർമൻ ഗുണ്ടർട്ടും അഭിപ്രായപ്പെടുന്നു. ആദ്യകാലങ്ങളിൽ "കണ്ടേ കണ്ടേ' എന്നു പറഞ്ഞാൽ മതിയായിരുന്നു ജാതിഭഷടിന്. പിന്നീടതിനു മാറ്റംവന്നു. ഒന്നുകിൽ തൊട്ടതിനുശേഷം അത് വിളിച്ചുപറയണം. അല്ലെങ്കിൽ കമ്പോ കല്ലോ കൊണ്ട് എറിഞ്ഞു കൊള്ളിച്ചതിനുശേഷം വിളിച്ചുപറയണം എന്ന നിലവന്നു. ഉത്തരകേരളത്തിൽ ചില സ്ഥലങ്ങളിൽ കമ്പ്, കല്ല എന്നിവയ്ക്കക്കുപകരം പഴുക്ക (പഴുത്ത പാക്ക്) കൊണ്ടു തന്നെ എറിഞ്ഞുകൊള്ളിച്ചാൽ മാത്രമേ ജാതിഭ്രഷ്ട സംഭവിക്കുമായിരുന്നുള്ളൂ. താണജാതിക്കാർക്ക് ഇപ്രകാരം സ്വാതന്ത്ര്യമനുവദിക്കുന്നകാലം നാടുവാഴികൾ മുൻകൂട്ടി കൊട്ടിയറിയിക്കാറുണ്ടായിരുന്നു. പുറത്തുകണ്ട സ്ത്രീകളോടല്ലാതെ വീട്ടിനുള്ളിലിരിക്കുന്നവരോട് താണ ജാതിക്കാർ യാതൊരു അപമര്യാദയും കാണിച്ചിരുന്നതുമില്ല. ഈ അനുവാദത്തിൽ ഉൾപ്പെടാൻ ഇഷ്ടമില്ലാത്തവർ വീട്ടിലിരുന്നുകൊള്ളണമെന്നാവാം കൊട്ടിയറിയിപ്പിന്റെ ഉദ്ദേശ്യം.

പുലപ്പേടിമൂലം ജാതിഭ്രഷ്ടയായ സ്ത്രീ ആദ്യകാലങ്ങളിൽ പുലയനോടുകൂടി ഒളിച്ചു രക്ഷപ്പെടുന്ന ആചാരത്തിനും മാറ്റങ്ങൾ വന്നു. ഭഷ്ടവന്ന യുവതി വിവരം വീട്ടുകാരെ ധരിപ്പിക്കുകയും വീട്ടിലെ അംഗങ്ങൾ വിവരം നാട്ടുകാരെ അറിയിക്കുകയും ചെയ്യും. പ്രമാണികൾ യോഗം ചേർന്ന യുവതിക്ക് ആരുടെകൂടെ വേണമെങ്കിലും പോകാൻ അനുമതി നൽകും. വാണിയ, തീയ് (ഈഴവ) തുടങ്ങി ഏതു സമുദായത്തിലും അവർക്ക് അഭയംതേടാം. യോഗത്തിൽ നാട്ടുപ്രമാണിമാരുടെ മുമ്പിൽ, യുവതി താൻ ഭഷ്ടയാക്കപ്പെട്ടിട്ടില്ലെന്നു മൊഴികൊടുത്താൽ ആ യുവതിക്ക് ജാതിഭഷടിൽ നിന്ന് മോചനം കിട്ടും. അന്യമതത്തിൽപ്പെട്ട ഏതെങ്കിലും വ്യക്തിക്ക് മേൽജാതി സ്ത്രീകളെ സ്വന്തമാക്കണമെന്നുണ്ടെങ്കിൽ പുലയരെയോ പറയരെയോ കൈക്കൂലികൊടുത്ത് വശപ്പെടുത്തി പഴുക്ക എറിയാൻ പ്രേരിപ്പിക്കുന്ന തരത്തിലും ഈ ആചാരത്തിനു മാറ്റമുണ്ടായിട്ടുള്ളതായി കാണാം. പഴുത്ത അടയ്ക്കക്ക ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്ത്-മടിയിൽ-വീണാൽ മാത്രമേ ജാതിഭ്രഷട് വരികയുള്ളൂ എന്ന സ്ഥിതി വന്നതായും കാണാം.
തിരുവിതാംകൂറിൽ ഈ ആചാരം ഒരു ശാസനത്തിലൂടെ നിരോധിച്ചത് വടക്കൻ കോട്ടയത്തു കേരളവർമ രാജാവാണ്. ഉമയമ്മറാണിയുടെ അഭ്യർഥനയനുസരിച്ച് വേണാട്ടിലെ ഇളയരാജാവായി വാണ അദ്ദേഹം കൊല്ലവർഷം 871-ാം ആണ്ട് മകരം 25ന് ആണ് ഈ ആചാരം നിരോധി ച്ചത്. വടക്കൻ കേരളത്തിൽ ഇതവസാനിക്കാൻ പിന്നെയും കാലമേറെ വേണ്ടിവന്നു.

RELATED POSTS

PSC Exam Notes

Post A Comment:

0 comments: