Votter Pattika

2016-ൽ നടക്കുന്ന തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടിക തയ്യാറാക്കുന്നു. നവംബര്‍ 25 വരെ വോട്ടര്‍ പട്ടികയിൽ പുതിയതായി പേര് ഓണ്‍ലൈന്‍ ആയി ചേര്‍ക്കാവുന്നതാണ്. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്, താലൂക്ക് ഓഫിസില്‍ നിന്നോ തപാലിലോ അല്ലെങ്കില്‍ ഓരോ പ്രദേശത്തും നിശ്ചയിച്ചിട്ടുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാരില്‍ നിന്നോ കാര്‍ഡ് കൈപ്പറ്റാം.
2015 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും, പഴയഫോട്ടോ മാറ്റി പുതിയത് ആക്കേണ്ടവർക്കും , ഐഡി കാര്‍ഡില്‍ തിരുത്തല്‍ ആവശ്യമായവര്‍ക്കും ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാവുന്നതാണ്.
ഓണ്‍ലൈന്‍ ആയി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് എങ്ങനെ ..?
========
http://www.ceo.kerala.gov.in/rollsearch.html ഈ ലിങ്കില്‍ നിങ്ങളുടെ വോട്ടര്‍ ഐഡി നമ്പര്‍ കൊടുക്കുകയോ അല്ലെങ്കില്‍ പേരും വിലാസവും കൊടുക്കുകയോ ചെയ്താല്‍ വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ എന്ന് നോക്കാവുന്നതാണ്.
http://www.ceo.kerala.gov.in/electoralrolls.html ഈ ലിങ്കില്‍ നിന്ന് നിങ്ങളുടെ നിയോജകമണ്ഡലത്തില്‍ നിന്നുള്ള ബൂത്തുകളുടെ വിവരവും അതില്‍ ഉള്ള സമ്മതിദായകരുടെ വിവരവും ലഭിക്കുന്നതാണ്.


http://www.ceo.kerala.gov.in/eregistration.html ഈ ലിങ്കില്‍ ഓണ്‍ലൈന്‍ ആയി വോട്ടര്‍ ഐഡി കാര്‍ഡിന് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വോട്ടര്‍ ഐഡി കാര്‍ഡില്‍ മാറ്റം വരുത്തുവാനും പുതിയ ഫോട്ടോ ചേര്‍ക്കുവാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലിങ്ക് സഹായകമാണ്.


അക്ഷയ കേന്ദ്രങ്ങള്‍, ഇന്റര്‍നെറ്റ് കഫെകള്‍, കലക്ടറേറ്റുകള്‍, താലൂക്ക്, വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലെല്ലാം ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. കുടാതെ കമ്പ്യുട്ടറും ഇന്റർനെറ്റുമുള്ള ഏവിടെ നിന്നും 24 മണിക്കുറും അപേക്ഷകൾ സമർപ്പിക്കാം.

ഓണ്‍ലൈനില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ക്ക്, അവര്‍ നല്‍കുന്ന രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ റജിസ്‌ട്രേഷന്‍ നമ്പര്‍, പേര്, ബിഎല്‍ഒയെ ബന്ധപ്പെടുന്നതിന് ആവശ്യമായ വിവരങ്ങള്‍ എന്നിവ എസ്എംഎസായി ലഭിക്കും. അപേക്ഷകളുടെ അതാതു സമയത്തെ നിലകളും എസ്എംഎസായി ലഭിക്കും..

കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ടോള്‍ ഫ്രീ ഫോണ്‍ നമ്പറായ 1950 എന്ന നമ്പരിലും ബന്ധപ്പെടാവുന്നതാണ്. കുടാതെ SMS ആയി അറിയാൻ ELE സ്പേസ് ID NO എന്ന് ടൈപ്പ് ചെയ്ത് 54242 എന്ന നമ്പറിലേക്ക് അയയ്ക്കുക.

പുതിയ പട്ടിക ജനുവരി 5-ന് പ്രസിദ്ധികരിക്കും.പുതിയ തിരിച്ചറിയൽ കാർഡ് ജനുവരിയിൽ ലഭിക്കും. താലൂക്ക് ഓഫീസിൽ നിന്നോ തപാലിലോ ലഭിക്കും. അലെങ്കിൽ ബി.പി.ഒ മാരിൽ നിന്നും വാങ്ങാം.

RELATED POSTS

ANNOUNCEMENTS

Election

Post A Comment:

0 comments: