ഉൾനാടൻ ജലഗതാഗതം

PSC MALAYALAM STUDY NOTES | KERALA PSC STUDY NOTES | PSC EXAMINATION QUESTIONS IN MALAYALAM | KERALA PSC MALAYALAM QUESTION | PSC MALAYALAM QUESTIONS | PSC MALAYALAM EXPECTED QUESTIONS
-----------------------------------------------------------------------
നദികൾ , കനാലുകൾ, കായലുകൾ തുടങ്ങിയവ ഉൾപ്പെടെ 14,500 കിലോമീറ്റർ ഉൾനാടൻ ജലഗതാഗത മാർഗങ്ങൾ ഇന്ത്യയിൽ ഉണ്ട്. ഉൾനാടൻ ജലഗതാഗതത്തിലൂടെ ഏതാണ്ട് 44 ദശലക്ഷം ടണ്‍ ചരക്കുകൾ ഇന്ത്യയിൽ നീക്കുന്നുണ്ട്. ഏറ്റവും ചിലവ് കുറഞ്ഞതും  ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതുമായ ഗതാഗത മാർഗമാണ് ഇത്. മറ്റ് രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഭാരതത്തിൽ ഉൾനാടൻ ജലഗതാഗതം വേണ്ടത്ര വളർച്ച പ്രാപിച്ചീട്ടില്ല. മൊത്തം ആഭ്യന്തര ഗതാഗതത്തിന്റെ 0.1% മാത്രമാണ് ജലഗതാഗതം.


ഉൾനാടൻ ജലഗതാഗതത്തിന്റെ മേൽനോട്ടം വഹിക്കുന്നത് 1986 ഒക്ടോബർ 27-ന് നിലവിൽ വന്ന Inland Waterways Authority  of India ആണ്. ഉത്തർപ്രദേശിലെ നോയിഡ ആണ് ആസ്ഥാനം. പട്ന, കൊൽക്കത്ത , ഗുവഹാത്തി, കൊച്ചി എന്നിവിടങ്ങളിൽ മേഖലാ കേന്ദ്രങ്ങൾ ഉണ്ട്. അലഹബാദ്‌, വാരണാസി, ഭഗൽപ്പൂർ, ഫറാക്ക്, കൊല്ലം എന്നിവിടങ്ങളിൽ സബ് ഓഫീസുകൾ ഉണ്ട്. ദേശീയ ജലപാതകളുടെ വികസനപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുക, പ്രധാന ജലപാതകൾ ദേശീയ ജലപാതകളായി പ്രഖ്യാപിക്കാനുള്ള പദ്ധതി തയ്യാറാക്കുക. പുതിയ പദ്ധതികളുടെ രൂപരേഖ സമർപ്പിക്കുക എന്നിവയാണ് പ്രധാന ദൗത്യം. 
ബീഹാറിലെ പാട്നയിൽ 2004-ൽ ആരംഭിച്ച സ്ഥാപനമാണ്‌ ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിട്ട്യുട്ട് (National Inland Navigation Institute). ഈ സ്ഥാപനം ഉൾനാടൻ ജലഗതാഗതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പരിശീലനം നല്കിവരുന്നു.  
ഇതുവരെ മൂന്ന് ദേശീയ ജലപാതകൾആണ് ജലപാതകളായി പ്രഖ്യാപിച്ചിരിക്കുന്നത് അവ 

1. അലഹബാദ് - ഹൽഡിയ (National Waterway - 1)
ഉത്തർപ്രദേശിലെ അലഹബാദ് മുതൽ പശ്ചിമബംഗാളിലെ  ഹൽഡിയ വരെയുള്ള 1,620 കിലോമീറ്ററോളം നീളം വരുന്ന ഗംഗാ നദിയിലെ ജലപാത. 24 മണിക്കുറും ജലഗതാഗതത്തിന് യോഗ്യമാണ്.
2. സാദിയ - ദിബ്രുഗഢ്  (National Waterway - 2)
അസമിലെ സാദിയയിൽ നിന്ന് ആരംഭിച്ച് അതേ സംസ്ഥാനത്തുള്ള ദിബ്രുഗഢ് വരെയുള്ള 891 കിലോമീറ്റർ നീളമുള്ള ഈ ജലപാത ബ്രഹ്മപുത്രാ നദിയിലാണ്. 1988-ലാണ് ദേശീയ ജലപാതയായി പ്രഖ്യാപിച്ചത്.
3. കൊല്ലം - കോട്ടപ്പുറം (National Waterway - 3)
വെസ്റ്റ്കോസ്റ്റ് കനാലിന്റെ കൊല്ലം കോട്ടപ്പുറം ഭാഗവും ചമ്പക്കര - ഉദ്യോഗമണ്ഡൽ കനാലും ചേർന്നതാണ് ഈ പാത. 205 കിലോമീറ്റർ ആണ് ആകെ ദൂരം. 1993 ഫെബ്രുവരിയിൽ ഈ പാത പ്രഖ്യാപിച്ചു. കേരളത്തിലാണ് ഈ ജലപാതയുള്ളത്.
മൂന്ന് ദേശീയ ജലപാതകൾക്ക് കൂടി രൂപരേഖ ആയീട്ടുണ്ട്. ഗോദാവരി, കൃഷ്ണ നദിയിലൂടെ ആന്ധ്രയിലെ കാക്കിനട - പുതുച്ചേരി എന്നിവയെ ബന്ധിപ്പിക്കുന്ന ജലമാർഗം ദേശീയ ജലപാത - 4 ആയി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്. ബ്രാഹ്മണി നദി-മഹാനദി ഡെൽറ്റകളെ ബന്ധിപ്പിക്കുന്ന ഈസ്റ്റ്‌കോസ്റ്റ് കനാലിലൂടെയുള്ള സഞ്ചാരമാർഗം ദേശീയ ജലപാത - 5 ആയി ഉയർത്തും . ബാരക്ക് നദിയിലുള്ള ജലപാത ദേശീയ ജലപാത - 6 ആയി മാറും  
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

PSC Exam Notes

Post A Comment:

0 comments: