New Instruction Regarding One Time Registration Profile Photo


ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ പി.എസ്.സി വിജ്ഞാപനങ്ങള്‍ക്ക് അപേക്ഷിക്കുമ്പോള്‍ സമർപ്പിക്കുന്ന ഫോട്ടോയ്ക്ക് പത്ത് വര്‍ഷം പ്രാബല്യം ഉണ്ടായിരിക്കും. ഫോട്ടോയില്‍ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ രേഖപ്പെടുത്തണമെന്ന വ്യവസ്ഥയില്‍ മാറ്റമില്ല. ഫോട്ടോയുടെ വലുപ്പം, വ്യക്തത എന്നിവയിലും ഇപ്പോഴത്തെ വ്യവസ്ഥ തുടരും. 



ഇപ്പോള്‍ പ്രൊഫൈലിലുള്ള ഫോട്ടോയില്‍ തീയതി മാറ്റി അപ്‌ലോഡ് ചെയ്യുന്നത് അപേക്ഷ റദ്ദാകാന്‍ ഇടയാക്കും. അതിനാല്‍ ഏറ്റവും പുതിയ ഫോട്ടോ തന്നെ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ഒറ്റത്തവണ രജിസ്‌ട്രേഷനില്‍ 2010 ഡിസംബര്‍ 31നു ശേഷമെടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്നാണ് നിലവിലുള്ള വ്യവസ്ഥ. 2011 ജനവരി ഒന്നിനോ അതിന് ശേഷമുള്ളതോ ആയ തീയതി പ്രൊഫൈലിലെ ഫോട്ടോയില്‍ രേഖപ്പെടുത്തണമെന്നും നിയമമുണ്ട്. ഇങ്ങനെ തീയതിയും ഉദ്യോഗാര്‍ത്ഥിയുടെ പേരും ഫോട്ടോയില്‍ രേഖപ്പെടുത്താത്തവരെ പി.എസ്.സി പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നില്ല. ഈ പിഴവ് പരിഹരിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ കഴിഞ്ഞ മെയ് 15 വരെ സമയം നല്‍കിയിരുന്നു.
--------------------------------

Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

ANNOUNCEMENTS

ONE TIME REGISTRATION

Trending Posts

Post A Comment:

0 comments: