Kerala PSC Last Grade Servant Selected Questions - 002


| PSC Malayalam Questions and Answers  | നന്നായി പഠിക്കാം | Last Grade Servent Malayalam Questions | LGS Malayalam Questions | Last Grade Servant Questions | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
കൂടുതൽ അറിവ് കൂടുതൽ മാർക്ക്  
--------------------------------------------------------
1.സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്?
Answer :- ഏലം 

==> സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് കുരുമുളകാണ്.
==> കറുത്തപൊന്ന് എന്നറിയപ്പെടുന്ന കാർഷികവിളയും കുരുമുളകാണ്.
==> വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷികവിള കശുവണ്ടിയാണ്.
2. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ മുഖ്യമന്ത്രിയായിരുന്നത്?
Answer :- ഇ.കെ.നായനാർ 
==> ഏറ്റവും കൂടുതൽ പ്രാവശ്യം കേരളത്തിൽ മുഖ്യമന്ത്രിയായിരുന്നത് കെ.കരുണാകരൻ ആണ്.
==> ഏറ്റവും കൂടുതൽ തവണ മന്ത്രിയായിരുന്നത് കെ.എം.മാണിയാണ്.
==> ഏറ്റവും കൂടുതൽ കാലം  മന്ത്രിയായിരുന്ന വനിത കെ.ആർ.ഗൗരിയമ്മയാണ്.
3. സാങ്പോ എന്ന പേരിൽ അറിയപ്പെടുന്നത്?
Answer :- ബ്രഹ്മപുത്ര 
==> അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര ദിഹാങ് , സിയാങ് എന്നീ പേരുകളിൽ അറിയപ്പെടുന്നു.
==> ബംഗ്ലാദേശിലൂടെ ഒഴുകുന്ന ഗംഗയുടെ കൈവഴിയാണ് പത്മ.
4. ഇന്ത്യയുടെ ദേശീയ വൃക്ഷം ?
Answer :- ആൽമരം 
==> ആൽമരത്തിന്റെ ശാസ്ത്രീയ നാമമാണ് ഫൈക്കസ് ബംഗാളൻസ്.
==>ജപ്പാന്റെ ദേശീയ വൃക്ഷമാണ് ചെറിമരം.
==>പാക്കിസ്ഥാന്റെ ദേശീയ വൃക്ഷമാണ് ദേവതാരു.
5. മേഘങ്ങളെക്കുറിച്ചുള്ള പഠനമാണ്?
Answer :- നെഫോളജി (Nephology )
==>ജെറ്റ് വിമാനങ്ങൾ കടന്നു പോകുന്നതിന്റെ ഫലമായി രൂപം കൊള്ളുന്ന മേഘമാണ്‌ കോണ്‍ട്രെയിൽ (Contrail )
==>നാക്രിയസ് മേഘങ്ങൾ കാണപ്പെടുന്നത് സ്ട്രറ്റോസ്ഫിയർ പാളിയിൽ ആണ്.
==>നിശാ ദീപങ്ങൾ എന്നറിയപ്പെടുന്ന നോക്ടിലൂസന്റ് മേഘങ്ങൾ സ്ഥിതി ചെയ്യുന്നത് മിസോസ്ഫിയറിലാണ്.
==> നോക്ടിലൂസന്റ് മേഘങ്ങളാണ് ഭൗമോപരിതലത്തിൽ നിന്നും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മേഘങ്ങൾ .      
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: