Kerala PSC Last Grade Servant Selected Questions - 006


| PSC Malayalam Questions and Answers  | നന്നായി പഠിക്കാം | Last Grade Servent Malayalam Questions | LGS Malayalam Questions | Last Grade Servant Questions | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
ഇന്ത്യയിലെ നദികൾ
--------------------------------------------------------
ഇന്ത്യയിലെ നദികളെ ഹിമാലയൻ നദികൾ, ഉപ ദ്വീപിയ നദികൾ എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. സിന്ധു, ഗംഗ, ബ്രഹ്മപുത്ര, യമുന മുതലായവ ഉൾപെടുന്നതാണ് ആദ്യ വിഭാഗം. ഇന്ത്യയുടെ ജലസമ്പത്തിന്റെ 30% മാത്രം പ്രദാനം ചെയ്യുന്ന ഉപദ്വീപീയ നദികൾ ഹിമാലയൻ നദികളെക്കാൾ പഴക്കമുള്ളവയാണ്. ഗോദാവരി, കൃഷ്ണ, കാവേരി, മഹാനദി, നർമദ , തപ്തി എന്നിവയാണ് ഇവയിൽ പ്രധാനം. കേരള പബ്ലിക്‌ സർവീസ് കമ്മീഷൻ പല പരീക്ഷകളിലും ഈ നദികളെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചീട്ടുണ്ട്.നമ്മുടെ നദികളെ ഈ പരമ്പരയിലൂടെ അടുത്തറിയാം.
ഗംഗ 
# ഇന്ത്യയിലെ ഏറ്റവും പ്രധാന നദിയായി പരിഗണിക്കുന്നത് ഗംഗയെ ആണ്. 
# ഉത്തരാഞ്ചലിലെ ഉത്തരകാശി ജില്ലയിലെ ഗംഗോത്രി ഗ്ലെസിയറിൽ നിന്നാണ് ഗംഗയുടെ ഉത്ഭവം. ഗായ്മുഖ് ഗുഹ യിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 
# ഇവിടെ ഭാഗീരഥി എന്നാണ് ഗംഗ അറിയപ്പെടുന്നത്.  
# പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദിയാണ് ഗംഗ. രാജ്യ വിസ്തൃതിയുടെ നാലിലൊന്നോളം ഉൾക്കൊള്ളുന്ന ഗംഗയോളം പാവനമായ മറ്റൊരു നദിയും ഇന്ത്യയിലില്ല.  
# ലോകത്തിലെ എട്ട് ശതമാനത്തിലേറെ ജനങ്ങൾ വസിക്കുന്നത് ഗംഗയുടെ തീരങ്ങളിലാണ്.  
# 8.6 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഗംഗാ തടത്തിന്റെ വിസ്തൃതി.
# 2,510 കിലോമീറ്റർ നീളമുണ്ട് ഗംഗയ്ക്ക്.   
# ദേവപ്രയാഗിൽ വച്ചാണ് ഭാഗീരഥി, അളകനന്ദ എന്നിവ കൂടിചേർന്ന് ഗംഗയായി മാറുന്നത്. 
# അളകനന്ദ യുടെ ഉത്ഭവം ബദരീനാഥിന് സമീപമുള്ള സതോപാന്ത് ഗ്ലെസിയറിൽ ആണ്.
# ഗംഗ സമതലപ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നത് ഹരിദ്വാറിൽ വച്ചാണ്.

# ഉത്തരാഞ്ചൽ , ഉത്തർപ്രദേശ് , ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടെയും ബംഗ്ലാദേശിലൂടെയും ഗംഗ ഒഴുകുന്നു.
# ഗംഗാ നദി ഏറ്റവും കൂടുതൽ ദൂരം ഒഴുക്കുന്നത് (1,450 കിലോമീറ്റർ) ഉത്തർപ്രദേശിലൂടെയാണ് .
# യമുന, രാംഗംഗ, ഗോമതി, ഖാഹ് രാ, സോണ്‍, ഗന്ധക്ക്, കോസി, മഹാനന്ദ എന്നിവയാണ് ഗംഗയുടെ പ്രധാന പോഷക നദികൾ .  
# ഉത്തർപ്രദേശിലെ അലഹബാദിൽ വച്ചാണ് ഗംഗയുടെ ഏറ്റവും വലിയ പോഷകനദിയായ യമുനയുമായി ഗംഗ ചേരുന്നത്.
# ഗംഗയും യമുനയും സരസ്വതിയും (ഭുമിക്കടിയിൽകൂടി ഇവിടെ ഒഴുകി എത്തുന്നു എന്ന് സങ്കല്പം) ചേരുന്ന ഇവിടം ത്രിവേണി സംഗമം എന്നറിയപ്പെടുന്നു. 
തുടരും... 
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

നദികൾ

Post A Comment:

0 comments: