സാം പിത്രോഡ

Share it:
 | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
 PSC Malayalam Questions and Answers - 024
--------------------------------------------------------
Image courtsy :- http://en.wikipedia.org/

 • 'ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നു.
 • സാങ്കേതികമേഖലയിൽ നിർണായകമായ നൂറോളം പേറ്റന്റുകൾ സ്വന്തമാക്കിയ ബുദ്ധിശാലി.
 • മൂന്നു പതിറ്റാണ്ടിനിടെ സർക്കാരിന്റെ നിർണായകമായ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചു.
 • ഇപ്പോൾ  വിവര സാങ്കേതിക വികസന കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഉപദേശകനായി പ്രവർത്തിക്കുന്നു .
 • ഇന്ത്യയിൽ ടെലിഫോണിനെ ജനകീയവത്കരിച്ചതിന് പിന്നിൽ സാം പിത്രോഡയുടെ ആശയങ്ങളാണ്.
 • ടെലികോം സാധ്യതകളെ എങ്ങനെ സാമൂഹിക മാറ്റത്തിന് ഉപയോഗിക്കാം എന്നതായിരുന്നു സാം പിത്രോഡയുടെ അന്വേഷണം. 
 • ഇന്ത്യയിൽ Public Telephone Booth വ്യാപകമാക്കിയത്തിനു പിന്നിൽ സാം പത്രോഡയുടെ ആശയങ്ങളാണ്.
 • സത്യനാരായണ ഗംഗാറാം പിത്രോഡ എന്നാണ് ശരിയായ പേര്.
 • ഒഡിഷയിലാണ് ജനനം.
 • വഡോദരയിൽ നിന്ന് Electronics ബിരുദവും Chicago യിലെ illinois University  യിൽനിന്നും ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് USA യിൽ ജോലി ചെയ്യുകയായിരുന്നു പിത്രോഡ.
 • 1984-ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ക്ഷണമനുസരിച്ചാണ് ഇന്ത്യയിൽ എത്തിയത്.
 • പിന്നീട് രാജീവ്‌ ഗാന്ധിയുടെ ഉപദേശകനായി.
 • ഇന്ത്യയിലെ ടെലികോം കമ്മീഷന്റെ സ്ഥാപകനും ആദ്യ ചെയർമാനും ആയിരുന്നു.
 • 1990-കളിൽ USAയിലേക്ക് തിരിച്ചുപോയ പിത്രോഡ 2004-ൽ UPA സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ വീണ്ടും തിരിച്ചുവിളിച്ചു.
 • 2005 മുതൽ 2009 വരെ ദേശിയ വിജ്ഞാന കമ്മീഷൻ അധ്യക്ഷൻ ആയി പ്രവർത്തിച്ചു .
 • 2009 മുതൽ പ്രധാനമന്ത്രിയുടെ ഉപദേശകനായി പ്രവർത്തിക്കുന്നു .
 • പിത്രോഡയുടെ ജീവചരിത്രമാണ് 'പിത്രോഡ: എ ബയോഗ്രഫി '   
കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email
Share it:

Expected Malayalam Questions

Person

പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ

വ്യക്തികൾ വിശേഷങ്ങൾ

Post A Comment:

0 comments: