പി.എസ് .സി.പരീക്ഷ എങ്ങനെ നേരിടാം ?? - 4


How to Prepare for PSC Examinations | How to Prepare a Timetable for Competitive Examination | How to Study for PSC Examination | Steps for Success in Kerala PSC Examination | PSC Examination Study Tips Kerala PSC Examination Preparation | How to Start Preparing for PSC Examination | First Rank in PSC Examination | How to Success in Kerala PSC Exam | Success Tips for PSC Examination |
കുറഞ്ഞ നേരം, കൂടുതൽ നേട്ടം
-------------------------------------------------------------
ഏഴു മണിക്ക് പരിശീലനം തുടങ്ങുമെന്ന് തീരുമാനിച്ചാൽ തുടക്കം ഏഴു പത്തിന് ആക്കരുത്.മുപ്പതു തവണ ഇങ്ങനെ ചെയ്താൽ ആകെ നഷ്ടം അഞ്ചു മണിക്കൂർ ആകുമെന്ന് ഓർക്കുക. മാത്രമല്ല മനസ്സ് കൊണ്ട് ഏഴു പത്തിന് ഒരിക്കൽ അനുമതി നൽകിയാൽ പിന്നീടത് ഏഴു പതിനഞ്ചു ഏഴു ഇരുപതും ഒക്കെയാവാൻ സാധ്യത ഉണ്ട്. നഷ്ടപെട്ട സമയം ഒരിക്കലും നമ്മുക്ക് തിരികെ കിട്ടില്ല. ചെയ്യേണ്ടത് ഉടൻ ചെയ്യുക. മാറ്റിവയ്ക്കൽ ശീലത്തിൽ അടിമപ്പെട്ടുപോയാൽ അത് വിട്ടുമാറാത്ത ഒരു ദു:ശീലമായി മാറും. 
തുടക്കത്തിന് നല്ല നേരം നോക്കേണ്ടതില്ല. ഉടൻ തുടങ്ങുകയെന്നതാണ് ഏറ്റവും ഗുണകരമായ മാതൃക. ഒരു കാര്യം മാറ്റി വച്ചാൽ, അതേ തുടർന്ന് മറ്റു പലതും മാറ്റി വയ്ക്കാൻ നാം നിർബന്ധിതരാവും . ഒടുവിൽ ഒരു പാട് കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാതെ നിവൃത്തിയില്ല എന്ന നിലയിലെത്തും. ഒന്നും നന്നായി ചെയ്യാൻ കഴിയാതെ വരും. പിരിമുറുക്കം വർദ്ധിക്കും . നമ്മുടെ ശേഷികൾ വേണ്ട വിധം വിനിയോഗിച്ചില്ലല്ലോ എന്ന് ഒടുവിൽ പാശ്ചാത്തപിക്കേണ്ടി  വരും. 
നല്ല തീരുമാനങ്ങൾ വേഗം കൈകൊള്ളുക. തീരുമാനങ്ങൾ ശ്രദ്ധയോടെ നടപ്പാക്കുക. കൈവശമുള്ള സമയം കൊണ്ട് കഴിയുന്നത്ര പഠിച്ചു തീർക്കാൻ സഹായിക്കുന്ന എല്ലാ വഴികളും സ്വീകരിക്കുക. എല്ലാം യുദ്ധകാലാടിസ്ഥാനത്തിലാക്കിയാൽ കുറഞ്ഞ നേരം കൊണ്ട് കൂടുതൽ നേട്ടം കൈവരിക്കാൻ കഴിയും.    



Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

featured

PSC Exam Tips

പി.എസ് .സി.പരീക്ഷ എങ്ങനെ നേരിടാം ??

Post A Comment:

0 comments: