പി.എസ് .സി.പരീക്ഷ എങ്ങനെ നേരിടാം ?? - 2

How to Prepare for PSC Examinations | How to Prepare a Timetable for Competitive Examination | How to Study for PSC Examination | Steps for Success in Kerala PSC Examination | PSC Examination Study Tips Kerala PSC Examination Preparation | How to Start Preparing for PSC Examination | First Rank in PSC Examination | How to Success in Kerala PSC Exam | Success Tips for PSC Examination |

-----------------------------------------------------------
ആഗ്രഹം തീവ്രമാകണം 
------------------------------------------------------------

പരീക്ഷയുടെ പഠനത്തിനു ഇടയിൽ അല്പം അയവ് നല്കണം. വലിച്ചു മുറുക്കിയ കമ്പി പോലെ മാത്രം ദിവസം മുഴുവൻ കഴിയുക പ്രായോഗികമല്ല.
"The time to relax is when you don't have time for it"
അലസത ജീവിതത്തിൽ വീണ് സമയം പോക്കാൻ വിഷമിക്കുന്നവർക്കല്ല വിശ്രമം വേണ്ടത്. മറിച്ച് , നിസ്തുലമായി പ്രവർത്തിക്കുന്നവർക്കാണ് . കുറേ നേരം ഏകാഗ്രതയോടെ പ്രവർത്തിച്ചു കഴിയുമ്പോൾ വിശ്രമിക്കുന്നത് മനസ്സിന്റെ ബാറ്ററിയെ ചാർജ് ചെയ്തു വീണ്ടും കർമ്മസജ്ജമാക്കാൻ സഹായിക്കും. 
തീവ്രമായ ആഗ്രഹം ജ്വലിച്ചു നിൽക്കുമ്പോൾ അതിന്മേൽ നിഷേധ ചിന്തയുടെ ശീതജലം കോരിയൊഴിക്കാൻ ചിലർ ശ്രമിച്ചേക്കാം, അവരിൽ നിന്ന് അകന്ന് നിൽക്കുക. നമ്മുടെ കഥയതല്ല, ലക്ഷ്യ പ്രാപ്തിക്കു വേണ്ടി സർവശക്തിയും സമാഹരിച്ചു പ്രയത്നിക്കുകയാണ് നമ്മൾ. ഈ പരിശീലനം എന്നെ സംബന്ധിച്ച് അതി പ്രധാനമാണെന്ന് ആവർത്തിച്ചു സ്വയം പറയുന്നത് തീവ്രമായ ആഗ്രഹത്തിന്റെ പ്രധാന ഘടകമാണ്. 
പരീക്ഷയുടെ വിജയത്തിന് സഹായകമായ ഒരു അറിവും നമ്മുക്ക് നിസ്സാരമല്ല. ചെറിയ ചെറിയ അസംഖ്യം നീരുറവകൾ ചേർന്നാണ് വലിയ നദി രൂപം കൊള്ളുന്നത്‌. മത്സരത്തിൽ പങ്കെടുക്കാൻ വേണ്ട വിശാലമായ അറിവ്, നിരവധി ചെറിയ അറിവുകളുടെ സമാഹാരമാണ്. പരിശീലനം കാര്യക്ഷമമാക്കുന്നതിന് അതിലെ നേരിയ അംശങ്ങളിൽ പോലും ശ്രദ്ധ വയ്ക്കണം. 
ഇതൊക്കെയാണെങ്കിലും മനസ്സിൽ നിറഞ്ഞു നിൽക്കേണ്ടത് മുഖ്യ ലക്ഷ്യം തന്നെ. ഈ ലക്ഷ്യമാണ്‌ നമ്മുടെ ശ്രമങ്ങൾക്ക് ചൈതന്യവും തേജസ്സും പകർന്നു തരുന്നത്.     
തീവ്രമായ ആഗ്രഹത്തിൽ നാം ഒട്ടും തന്നെ വെള്ളം ചേർക്കരുത് . പഠനം കഠിനന്ന ചിന്തിക്കുകയേ അരുത്. അത് രസകരമായ ഒരു വെല്ലുവിളിയാണ്. എനിക്ക് കഴിഞ്ഞേക്കാമെന്നല്ല , എനിക്ക് നിശ്ചയമായും കഴിയും എന്നാവണം സമീപനം.
"ടെസ്റ്റിനുള്ള തയാറെടുപ്പ് എങ്ങനെ ?"എന്ന് ആരെങ്കിലും ചോദിച്ചാൽ "ഓ, കുഴപ്പമില്ല" എന്നാവരുത് പ്രതികരണം. "വളരെ ഭംഗിയായി പോകുന്നു"എന്ന് ഉറപ്പിച്ച് പറയണം. ഈ മറുപടി സത്യമാവുന്ന തരത്തിൽ തളരാതെ പ്രവർത്തിക്കുകയും വേണം.   
തുടരും ......

RELATED POSTS

featured

PSC Exam Tips

പി.എസ് .സി.പരീക്ഷ എങ്ങനെ നേരിടാം ??

Post A Comment:

1 comments:

  1. i am a winner //// yes i can do it

    ReplyDelete