അയ്യങ്കാളി

PSC Examination Expected Questions | Kerala PSC Examination Expected Questions | Expected Questions for PSC Examination | Expected Questions for Competitive Examinations | Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations | 
-----------------
നൂറ്റാണ്ടുകളായി അവശതയനുഭവിച്ചു കൊണ്ടിരുന്ന അധ:സ്ഥിത വിഭാഗങ്ങളുടെ സമൂഹിക ഉന്നമനത്തിന് വേണ്ടി നടത്തിയ സമരങ്ങൾക്ക് നേതൃത്വം നല്കിയ അയ്യങ്കാളി  മഹാത്മാഗാന്ധിയുടെ പ്രശംസയ്ക്ക് പാത്രമായ സാമുഹിക പരിഷ്ക്ർത്താവ് ആണ്


1863 ഓഗസ്റ്റ്‌ 28ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ജനിച്ചു . അയ്യനും മാലയുമായിരുന്നു മാതാപിതാക്കൾ . 

1905-ല് അയ്യങ്കാളി വെങ്ങാനൂരിൽ അവശസമുദായങ്ങൾക്കായി    ഒരു കുടിപ്പള്ളിക്കുടം (നിലത്തെഴുത്തുപള്ളി) സ്ഥാപിച്ചു . ഈ വിഭാഗങ്ങൾക്ക് വേണ്ടി കേരളത്തിൽ ഉണ്ടായ ആദ്യ വിദ്യാലയമാണ് ഇത് . എന്നാൽ ഓലയും മുളയും കൊണ്ട് നിർമിച്ച പള്ളിക്കുടം അന്ന് രാത്രി തന്നെ സവർണഹിന്ദുക്കൾ തീ വച്ച് നശിപ്പിച്ചു . നിരാശനാകാതെ അയ്യങ്കാളിയും സംഘവും മറ്റൊരു പുര അതേ സ്ഥാനത്ത് നിർമിച്ചു . 1914-ൽ സാധുജനപരിപാലന സംഘത്തിന് ഈ സ്കൂൾ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി . പുതുവൽവിളാകം സ്കൂൾ എന്ന് ഇതിനെ പുനർ നാമകരണം ചെയ്തു .    


സാധുജനപരിപാലന സംഘം സ്ഥാപിതമായത് 1907 ലാണ് . എസ്.എൻ.ഡി.പി യോഗത്തിന്റെ മാതൃകയിലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത് . താമസിയാതെ സംഘടനയ്ക്ക് തിരുവിതാംകൂറിൽ ഉടനീളം ശാഖകൾ ഉണ്ടാകുകയും അത് ഹരിജന ഉദ്ധാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുക്കയും ചെയ്തു . മൂന്ന് വർഷത്തിനുള്ളിൽ വെങ്ങാനൂരിൽ സാധുജനപരിപാലന സംഘം സ്വന്തമായി ഭൂമി വാങ്ങി .



എസ്.എൻ.ഡി.പി യോഗം വഴി ഈഴവർ നേടിയെടുത്ത വിദ്യാഭ്യാസ സ്വതന്ത്രം യാതനയനുഭവിക്കുന്ന സമുദായങ്ങൾക്കും നേടിയെടുക്കുന്നതിനായിരുന്നു സംഘത്തിന്റെ ആദ്യ ശ്രമം . നിവേദനങ്ങളിലൂടെയും സവർണ സമുദായങ്ങളുമായുണ്ടായ സംഘർഷങ്ങളിലൂടെയും സംഘം ലക്ഷ്യം നേടിയെടുത്തു.--------------------------------

Attention Please :- Dear Readers do U have any PSC Previous Question Papers with You ? If Yes Just e-mail Me - keralaapschelper@gmail.com OR krishnakripamail@gmail.com

RELATED POSTS

Renaissance

Post A Comment:

0 comments: