ശ്രീ നാരായണ ഗുരു

* കേരളനവോത്ഥാനത്തിൻറെ പിതാവ് എന്നാണ് ശ്രീനാരായണ ഗുരു വിശേഷിപ്പിക്കപ്പെടുന്നത്.
* ദുഷിച്ച ജാതി വ്യവസ്ഥകളും തീണ്ടലും തൊടീലും അന്ധവിശ്വാസവും കാരണം പിന്നാക്ക വിഭാഗക്കാർ പലതരത്തിലുള്ള സാമൂഹ്യ അനീതികൾ അനുഭവിക്കുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീനാരായണ ഗുരുവിൻറെ ജനനം.
* മുൻ തിരുവിതാംകൂറിൽ ഇപ്പോഴത്തെ തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിൽ വയൽവാരം വീട്ടിലാണ് 1856 ആഗസ്റ്റ് 20-ന് ശ്രീനാരായണ ഗുരു ജനിച്ചത്.
* പിതാവ് മാടനാശാൻ, മാതാവ് കുട്ടിയമ്മ.
* യഥാർത്ഥ പേര് നാരായണൻ.
* ഓമനപ്പേരായിരുന്നു നാണു.
* നാരായണൻറെ അനുജത്തിമാരായിരുന്നു കൊച്ചു, തേവി, മാത എന്നിവർ.
* ഔപചാരിക വിദ്യാഭ്യസത്തിന് തൊട്ടടുത്ത സ്കൂളിൽ ചേർന്നു. സ്കൂളിലെ പഠനത്തിന് പുറമെ അച്ഛനും അമ്മാവനും തമിഴ്, സംസ്‌കൃതം, മറ്റു പരമ്പരാഗത വിഷയങ്ങളിൽ അറിവ് പകർന്നു. ഉപരിപഠനത്തിനായി കുമ്മമ്പള്ളി രാമൻപിള്ള ആശാൻറെ കീഴിൽ ചേർന്നു.
* പ്രാർത്ഥനാ ഗീതങ്ങൾ ആലപിക്കുന്നതിൽ തത്പരനായിരുന്ന നാണു ഒഴിവ് സമയത്ത് വീടിന് സമീപത്തുള്ള അമ്പലത്തിലെ ആരാധനാ കാര്യങ്ങളിൽ സഹായിക്കുമായിരുന്നു. നാണുവിന് പതിനഞ്ചു വയസ്സുള്ളപ്പോൾ അമ്മ അന്തരിച്ചു.
* പഠനം പൂർത്തിയായ ശേഷം വീടിന് സമീപത്തുള്ള വിദ്യാലയത്തിൽ അദ്ധ്യാപകനായി. അങ്ങനെ നാണുവാശാനായി.
* ഒരു പാരമ്പര്യ വൈദ്യൻറെ മകളായ കാളിയമ്മയുമായി നാണുവാശാൻറെ വിവാഹം നടന്നെങ്കിലും അദ്ദേഹത്തിൻറെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ജീവചരിത്രങ്ങളിൽ വിശദമായ പരാമർശമില്ല.
READ MORE ABOUT SREE NARAYANA GURU :- VISIT THIS LINK

RELATED POSTS

Renaissance

Post A Comment:

4 comments:

  1. please correct the date of birth,, 1854

    ReplyDelete
  2. Which is the actual birth year of Guru? If you do a random check in Google, some links mention it as 1854 and some as 1856. Some say it is 1855, according to Sivagiri Mutt.

    ReplyDelete
  3. Mahatma Gandhi met Sree Narayana Guru at his ashram (Sivagiri Mutt) during his second visit to Kerala (1925).

    ReplyDelete