Kerala PSC Lower Division Clerk (LDC) Notification 2016 Click Here
Kerala PSC SALES ASSISTANT GRADE II Examination Answer Key 26 November 2016 Available Now :- CLICK HERE || Kerala PSC LDC Notification 2016 on November 25th :- CLICK HERE 4 More Details || Kerala PSC Notification November 2016 :- CLICK HERE || Kerala PSC LP School Assistant and UP School Assistant Special Posts:- CLICK HERE || Kerala Teachers Ability Test Examination Answer Key [5th November 2016]:- CLICK HERE || KERALA PSC BEVERAGES LDC EXAMINATION OFFICIAL ANSWER KEY 22 October 2016 Available Now :- CLICK HERE WELCOME TO KERALA PSC HELPER || GENERAL KNOWLEDGE AND CURRENT AFFAIRS QUESTIONS BANK

ശ്രീ നാരായണ ഗുരു (updated)

PSC Examination Expected Questions | Kerala PSC Examination Expected Questions | Expected Questions for PSC Examination | Expected Questions for Competitive Examinations | Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations | 
-----------------


മുന്‍ തിരുവിതാംകുറില്‍ തിരുവനന്തപുരത്ത്  ചെമ്പഴന്തി  ഗ്രാമത്തില്‍  വയല്‍വാരം വീട്ടിലാണ്‌ 1856 ആഗസ്റ്റ്‌ 20 ന് (1032 ചിങ്ങം) ശ്രീ നാരായണ ഗുരു ജനിച്ചത് . പിതാവ് മാടനാശാന്‍ മാതാവ് കുട്ടിയമ്മ . യഥാര്‍ത്ഥ പേര് നാരായണന്‍ . ഓമനപ്പേരായിരുന്നു നാണു . ഔപചാരിക വിദ്യാഭ്യാസത്തിനു തൊട്ടടുത്ത സ്കൂളില്‍ ചേര്‍ന്നു . സ്കൂളിലെ പഠനത്തിനു പുറമേ അച്ഛനും അമ്മാവനും തമിഴ്, സംസ്കൃതം, മറ്റു പരമ്പരാഗത വിഷയങ്ങളില്‍ അറിവ് പകര്‌ന്നു. ഉപരി പഠനത്തിനായി കുന്നബള്ളി രാമന്‍പിള്ള ആശാന്റെ കീഴില്‍ ചേര്‍ന്നു . പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ആലപിക്കുന്നതില്‍ തത്പരനായിരുന്ന നാണു , ഒഴിവു സമയത്ത് വീടിനു സമീപമുള്ള അമ്പലത്തിലെ ആരാധനാ കാര്യങ്ങളില്‍ സഹായിക്കുമായിരുന്നു. നാണുവിന്   15 വയസ്സുള്ളപ്പോള്‍ അമ്മ അന്തരിച്ചു . 
പഠനം പൂര്‌ത്തിയാക്കിയ ശേഷം വീടിനു സമീപമുള്ള വിദ്യാലയത്തില്‍ അധ്യാപകനായി . അങ്ങനെ നാണുവാശാനായി. ചട്ടമ്പി സ്വാമികളെ അണിയൂര്‌ ക്ഷേത്രത്തില്‍ വച്ച് കണ്ടുമുട്ടി . ചട്ടമ്പി സ്വാമികള്‍ നാണുവാശാനെ തന്റെ ഗുരുവായ തൈക്കാട് അയ്യായുടെ സമീപത്തേക്ക് കൂട്ടികൊണ്ടുപോയി. തൈക്കാട് അയ്യയില്‌ നിന്നാണ് യോഗയുടെ പാഠങ്ങള്‍ അഭ്യസിച്ചത്‌ . തുടര്‍ന്ന് മരുത്വാമലയില്‍ പോയി (ഇപ്പോള്‍ തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയില്‍) . അവിടെ വര്‍ഷങ്ങള്‍ നീണ്ട ഏകാന്ത ജീവിതവും ധ്യാനവും .  അവിടെ വച്ച് ദിവ്യജ്ഞാനം കൈവന്നു .  അവര്‍ണര്‍ക്ക് ആരാധന നടത്തുന്നതിനു 1888 -ല്  നെയ്യാറിന്റെ തീരത്തുള്ള അരുവിപ്പുറത്ത് ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തി . ബ്രാഹ്മണര്‍ ചെയ്തിരുന്ന പ്രതിഷ്ടാകര്‍മ്മം ഒരു ഈഴവ സമുദായ അംഗം ചെയ്തതിനെ യാഥാസ്ഥിതികര്‍ ചോദ്യം ചെയ്തു .  'നാം പ്രതിഷ്ടിച്ചത് നമ്മുടെ ശിവനെയാണ്' എന്നായിരുന്നു നാരായണ ഗുരുവിന്റെ മറുപടി . 'അരുവിപ്പുറം വിപ്ലവം ' എന്നും ഈ സംഭവം വിശേഷിക്കപ്പെട്ടു . നൂറ്റാണ്ടുകളായി അധ:കൃത സമുദായ അംഗങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനം നിഷിദ്ധമാക്കിയിരുന്ന വ്യവസ്ഥകളും വിശ്വാസങ്ങളും ആണ് ഗുരു തന്റെ പ്രതിഷ്ഠയിലൂടെ;തച്ചു തകര്‍ത്തത് . ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരാ ദ്വേന വാഴുന്ന മാതൃകാ സ്ഥാനമാണ് അരുവിപ്പുറത്ത് ഗുരു വിഭാവനം ചെയ്തത്. കേരളത്തിലുടനീളം ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി . കുലത്തൂര്‌ കൊലത്തുകര ക്ഷേത്രം, കോഴിക്കോട് ശ്രീ കണ്ടേശ്വരം ക്ഷേത്രം , തലശ്ശേരി ജഗന്നാഥ ക്ഷേത്രം എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ . ആദ്യത്തെ ക്ഷേത്രത്തിലെ പ്രതിഷ്ടക്ക് ഗുരു ഉപയോഗിച്ചത് നെയ്യാറില്‍ നിന്ന് മുങ്ങിയെടുത്ത ഒരു കരിങ്കല്ലായിരുന്നു . ഒടുവില്‍ കണ്ണാടിയാണ് പ്രതിഷ്ടക്കായി ഉപയോഗിച്ചത് . അഹം ബ്രഹ്മാസ്മി അഥവ ഞാന്‍ തന്നെയാണ് ദൈവം എന്ന ആശയമാണ് അദ്ദേഹം ഇതിലൂടെ മുന്നോട്ട് വച്ചത് . ഗുരു സ്ഥാപിച്ച അരുവിപ്പുറം ക്ഷേത്രയോഗമാണ് പില്‍ക്കാലത്ത് ശ്രീനാരായണ ധര്‍മ പരിപാലന യോഗം സ്ഥാപിക്കാന്‍ പ്രേരണ ആയത് . വിദ്യാലയങ്ങളും ഗ്രന്ഥശാലകളും സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയ ഗുരു വിവാഹം,മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട അനാവശ്യ ചടങ്ങുകള്‍ പരിഷ്കരിക്കുകയും ചെയ്തു . പഴയ രീതിയില്‍ സഹോദരി മുണ്ട് കൊടുക്കുന്ന പതിവിനു വിപരീതമായി വധൂവരന്മാര്‍ അഭിമുഖമായിരുന്ന് പരസ്പരം മാലയിട്ട് അനോന്യം വരിക്കുന്ന പതിവ് നിലവില്‍ വന്നു . ബഹുഭര്‍തൃത്വം , ബഹുഭാര്യത്വം, മരുമക്കത്തായം എന്നിവയും അനാകര്‍ഷകം ആയിത്തുടങ്ങി . വിദ്യാഭ്യാസത്തിലൂടെ മാന്യമായി ജോലി സമ്പാതിക്കാനും വ്യവസായങ്ങള്‍ ആരംഭിച്ചു സാമ്പത്തികമായി ഉന്നമനം നേടാനും അതുവഴി വിദ്യാഭ്യാസപരവും സാമ്പത്തികവുമായ രംഗങ്ങളില്‍ മുന്നേറാനും സ്വസമുദായ അംഗങ്ങളോട് സ്വാമികള്‍ ആഹ്വാനം ചെയ്തു .

1891 - ല്‍ കുമാരനാശാന്‍ ആദ്യമായി ശ്രീ നാരായണ ഗുരുവിനെ കണ്ടു . 1903 മെയ്‌ 15 നാണ് ശ്രീ നാരായണ ധര്‍മ പരിപാലന യോഗം രജിസ്റ്റര്‍ ചെയ്തത് . ശ്രീ നാരായണ ഗുരു ആജീവനാന്ത അധ്യക്ഷന്‍ . സെക്രട്ടറി കുമാരനാശാന്‍ . യോഗ രൂപീകരണത്തിന് നിര്‍ണായക പങ്ക് വഹിച്ചത് ഡോ.പല്‍പ്പുവാണ് . S.N.D.P യോഗത്തിന്റെ പ്രഥമ വാര്‍ഷിക സമ്മേളനം അരുവിപ്പുറത്തുവച്ചാണ് നടന്നത് . S.N.D.P യോഗത്തിന്റെആസ്ഥാനം കൊല്ലത്താണ് . ഗുരുവിന്റെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിന് തുടക്കമിട്ട വര്‍ഷമാണ്‌ 1904. തിരുവനന്തപുരത്തിന് 32 Km വടക്കുള്ള വര്‍ക്കല തന്റെ പ്രവര്‍ത്തന കേന്ദ്രമായി ഗുരു തിരഞ്ഞെടുത്തു . വര്‍ക്കല കുന്നിന് ശിവഗിരി എന്നു പേരിട്ടത് ഇദ്ദേഹമാണ് . 1905 - ല്‍ കൊല്ലത്ത് കാര്‍ഷിക-വ്യാവസായിക മേള സംഘടിപ്പിക്കുവാന്‍ ഗുരു മുന്‍കൈ എടുത്തു . 1912 - ല്‍ ശിവഗിരിയില്‍ ശാരദാ പ്രതിഷ്ട നടത്തി . അഷ്ടകോണ്‍ ആകൃതിയില്‍ നിര്‍മിച്ചിട്ടുള്ള ക്ഷേത്രത്തില്‍ വാഗ്ദേവതയായ സരസ്വതി വെളുപ്പ്‌ നിറമുള്ള താമരയില്‍ ഇരിക്കുന്നതായിട്ടാണ് പ്രതിഷ്ട . നിവേദ്യവും അഭിഷേകവും ഇല്ല എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് . പ്രതിഷ്ടാ സ്ഥാപന കമ്മറ്റിയുടെ അധ്യക്ഷന്‍ ഡോ . പല്പ്പുവും സെക്രട്ടറി കുമാരനാശാനും ആയിരുന്നു . 1914-ല് ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചു . ഇത് ഒരു പ്രത്യേക ദേവനും സമര്‍പ്പിച്ചിട്ടില്ല . ശ്രീനാരായണ ഗുരു സന്ദര്‍ശിച്ച ഏക വിദേശ രാജ്യം ശ്രീലങ്കയാണ്. 1918ലാണ് ആദ്യ സന്ദര്‍ശനം - ആദ്യമായി കാവി വസ്ത്രം ധരിച്ചത് ഈ അവസരത്തിലാണ് . 12 ദിവസത്തിനു ശേഷം കേരളത്തിലേക്ക് മടങ്ങി . ശ്രീലങ്കയിലെ മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനത്തിനായി വിജ്ഞാനോദയയോഗം സംഘടിപ്പിച്ച് സ്വാമി സത്യവ്രതനെ അവിടെ നിയോഗിച്ചു . 3 വര്‍ഷത്തോളം സ്വാമി സത്യവ്രതന്‍ അവിടെ പ്രവര്‍ത്തിച്ചു . 1926-ലായിരുന്നു രണ്ടാമത്തേതും ഒടുവിലത്തെതുമായ സന്ദര്‍ശനം . 1922-ല്‍ ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദര്‍ശിച്ചു .

 1. ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശിഷ്യനാണ് :- ശിവലിംഗദാസ സ്വാമികള്‍ (യഥാര്‍ത്ഥ പേര് കുഞ്ചു അയ്യപ്പന്‍ പിള്ള) 
 2. ശ്രീനാരായണ ഗുരുവിന്റെ അവസാന ശിഷ്യന്‍ :- ആനന്ദ തീര്‍ത്ഥ സ്വാമികള്‍ 
 3. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ ആദ്യ യുറോപ്യന്‍ :- ഏണസ്റ്റ് കിര്‍ക്ക് 
 4. വല്ലഭാശ്ശേരി ഗോവിന്ദന്‍ വൈദ്യരും ടി.കെ.കിട്ടന്‍ റൈറ്റ്സ്ഉം ആണ് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ആശയം മുന്നോട്ട് വച്ചത് . 1928-ല്‍ ഗുരു അത് അംഗീകരിച്ചു . 
 5. ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30 മുതല്‍ ജനുവരി 1 വരെയാണ് . പത്തനംതിട്ടയിലെ ഇലവും തിട്ടയില്‌ നിന്നാണ് ആദ്യ തീര്‍ത്ഥാടനസംഘം പുറപ്പെട്ടത്‌ . 
 6. തീര്‍ത്ഥാടകര്‍ക്കായി ഗുരു നിഷ്കര്‍ഷിച്ച വസ്ത്രത്തിന്റെ നിറം മഞ്ഞയാണ് . 
 7.  വര്‍ക്കല റെയില്‍ വെ സ്റ്റേഷന്റെ പരിഷ്കരിച്ച പേരാണ് വര്‍ക്കല-ശിവഗിരി . ശ്രീ നാരായണ ഗുരുവിനോടുള്ള ആദര സുചകമായിട്ടാണ് 2005 -ല്‍ പേര് മാറ്റിയത് . 
 8. കെ. സുരേന്ദ്രന്റെ നോവലായ ഗുരു, ആര്‍ . സുകുമാരന്‍ സംവിധാനം ചെയ്ത യുഗപുരുഷന്‍ എന്ന സിനിമയുടെ പ്രമേയം എന്നിവ ഗുരുവിന്റെ ജീവിതമാണ്‌ . 
 9. 1920-ലെ ജന്മദിനത്തില്‍ ശ്രീനാരായണ ഗുരു നല്‍കിയ സന്ദേശമാണ് "മദ്യം വിഷമാണ് , അതുണ്ടാക്കരുത്, വില്‍ക്കരുത് " എന്നത് 
 10. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്"എന്നത് 'ജാതിമീമാംസ" എന്ന കൃതിയിലെ രണ്ടാമത്തെ ശ്ലോകത്തിലെ ആദ്യ വരിയാണ് . 
 11. "അവനവനാത്മസുഖത്തിനാചരിപ്പവയപരനു സുഖത്തിനായി വരേണം" എന്ന ഗുരുവചനം ആത്മോപദേശശതകത്തിലാണ്. ആത്മോപദേശശതകം "Songs of The Self"എന്ന പേരില്‍ കെ. ശ്രീനിവാസനും Engilshലേക്ക് പരിഭാഷപ്പെടുത്തി 
 --------------------------------

Attention Please :- Dear Readers do U have any PSC Previous Question Papers with You ? If Yes Just e-mail Me - keralaapschelper@gmail.com OR krishnakripamail@gmail.com
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
x
We have started a Posting series about "LDC Expected Questions" on Kerala PSC Helper.com. So, the peoples who is preparing for LDC Examination 2016. We are here to invite you to subscribe to our new posts newsletter. So, you will get all our new posts quickly on your Inbox. Just put your email in below field.
 

Kerala PSC Helper is a blog cum online Examination resources For UPSC,PSC, RRB, Bank Examination and Exclusively for Kerala PSC LDC, LGS, Assistant Grade, Secretariat Assistant etc.. examination, where we provide various quality of Latest Notifications, Memory Tricks, Previous Question Papers, Examination Time Table, Interview Timetable and other priceless goods related to Competitive Examination. ! So dude what are you waiting for . Sign Up Today !

Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top