---------------------------------------------
മാർത്താണ്ഡവർമ്മ
--------------------------------------------
- 1729 - 1758 കാലഘട്ടത്തിൽ ആയിരുന്നു മാർത്താണ്ഡവർമ്മ തിരുവിതാംകുറിൽ മഹാരാജാവായത്.
- തെക്ക് കന്യാകുമാരി മുതൽ വടക്ക് ഇടപ്പള്ളി വരെ തിരുവിതാംകൂറിന്റെ വിസ്തൃതി വർധിപ്പിച്ചത് ഇദ്ദേഹമായിരുന്നു.
- എട്ടരയോഗത്തെയും എട്ടുവീട്ടിൽ പിള്ളമാരെയും അമർച്ച ചെയ്തത് മാർത്താണ്ഡവർമ്മയായിരുന്നു.
- ശ്രീപത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിഷിപ്പ് ആയിരുന്ന ഏട്ടരയോഗം രൂപവത്കരിച്ചത് എ.ഡി 1045-ലാണ്.
- ആധുനിക തിരുവിതാംകുറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത് മാർത്താണ്ഡവർമ്മയാണ്.
- കേന്ദ്രീകൃത രാജാധിപത്യം തിരുവിതാംകുറിൽ സ്ഥാപിച്ചത് ഇദ്ദേഹമാണ്.
- 1731-ൽ കൊല്ലം ആക്രമിച്ച് കീഴടക്കി തിരുവിതാംകുറിനോട് ചേർത്തു .
- 1741 ആഗസ്റ്റ് 10-ന് കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി.
- ഡച്ചുകാരെ പരാജയപ്പെടുത്തിയതിലുടെ ഒരു യുറോപ്യൻ ശക്തിയെ പരാജയപ്പെടുത്തിയ ആദ്യ ഏഷ്യൻ രാജാവ് എന്ന ബഹുമതിക്ക് അർഹനായി.
- കുളച്ചൽ വിജയത്തെത്തുടർന്ന് തടവിലാക്കപ്പെട്ടവരിൽ പ്രധാനിയായിരുന്നു ക്യാപ്റ്റൻ ഡിലനോയി.
- ക്യാപ്റ്റൻ ഡിലനോയിയെ തിരുവിതാംകുർ സേനയിൽ ചേർക്കുകയും പിന്നീട് ജനറലായി സ്ഥാനക്കയറ്റം നല്കുകയും ചെയ്തു. മരണം വരെ ക്യാപ്റ്റൻ ഡിലനോയ് മഹാരാജാവിനോടൊപ്പം നിലകൊണ്ടു.
- തിരുവിതാംകുർ സേനയെ പരിഷ്കരിച്ചത് ക്യാപ്റ്റൻ ഡിലനോയിയായിരുന്നു.
- ക്യാപ്റ്റൻ ഡിലനോയിയെ അടക്കം ചെയ്തത് ഉദയഗിരിക്കോട്ടയിലാണ്.
- വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത് ക്യാപ്റ്റൻ ഡിലനോയിയാണ്.
Post A Comment:
0 comments: