---------------------------------------------------------------------------
തിരുവിതംകൂർ രാജവംശം
---------------------------------------------------------------------------
- ചേര രാജവംശത്തിലെ കുലശേഖരന്മാരുടെ പിന്മുറക്കാരാണ് തിരുവിതാംകൂർ രാജവംശം .
- കുപക രാജകുടുംബം, തൃപ്പാപ്പുർ സ്വരൂപം, വാഞ്ചി സ്വരൂപം എന്നീ പേരുകളിൽ അറിയപ്പെട്ടു.
- ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ ആയിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ്.
- റാണി സേതുലക്ഷി ഭായ് ആയിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ മഹാറാണി.
- ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ ഇപ്പോഴത്തെ തലവൻ .
- മരുമക്കത്തായ വ്യവസ്ഥയിലുള്ള ഭരണമായിരുന്നു തിരുവിതാംകൂറിലേത് .
- തിരുവിതാംകൂറിന്റെ പ്രധാന ആരാധനാമൂർത്തി ശ്രീപത്ഭനാഭസ്വാമി ആണ്.
- രാജകുമാരിമാരുടെ കല്യാണങ്ങളെ പള്ളിക്കെട്ടെന്നും രാജാക്കന്മാരുടെ കല്യാണങ്ങളെ പട്ടും പരിവട്ടവും നല്കൽ എന്നും വിളിച്ചിരുന്നു.
- കല്യാണങ്ങളെ പൊതുവെ സംബന്ധം എന്നും വിളിച്ചിരുന്നു.
- മഹാരാജാക്കന്മാരുടെ പ്രധാന വസതി പത്മനാഭപുരം കൊട്ടാരം ആയിരുന്നു.
- പത്മനാഭപുരം കൊട്ടാരം ഇന്ന് സാങ്കേതികമായി തമിഴ്നാട്ടിൽ ആണെങ്കിലും കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ ആണ്.
- Archaeology Department ന്റെ കീഴിലാണ് കൊട്ടാരം പ്രവർത്തിക്കുന്നത് .
- കന്യാകുമാരി ജില്ലയിലെ തക്കലയിൽ ആണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
- പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ വേളി മലകളുടെ ചുവട്ടിലാണ് പത്മനാഭപുരം കൊട്ടാരം. ഇതിന് സമീപത്തുകൂടി ഒഴുകുന്ന നദിയാണ് വേളി .
- 1592-നും 1609-നും ഇടയിൽ തിരുവിതാംകൂർ ഭരിച്ച ഇരവിപ്പിള്ള ഇരവിവർമ കുലശേഖര പെരുമാളാണ് എ.ഡി 1601-ൽ ഈ കൊട്ടാരം പണികഴിപ്പിച്ചത്.
- തിരുവനന്തപുരത്തേക്ക് മാറ്റുന്നതിന് മുൻപ് തിരുവിതാംകുറിന്റെ തലസ്ഥാനം പത്മനാഭപുരം ആയിരുന്നു.
Post A Comment:
0 comments: