തിരുവിതംകൂർ രാജവംശം

നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
---------------------------------------------------------------------------------
തിരുവിതംകൂർ രാജവംശം
---------------------------------------------------------------------------------
  • ചേര രാജവംശത്തിലെ കുലശേഖരന്മാരുടെ പിന്മുറക്കാരാണ്  തിരുവിതാംകൂർ രാജവംശം .
  • കുപക രാജകുടുംബം, തൃപ്പാപ്പുർ സ്വരൂപം, വാഞ്ചി സ്വരൂപം എന്നീ പേരുകളിൽ അറിയപ്പെട്ടു.
  • ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ ആയിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ്.
  • റാണി സേതുലക്ഷി ഭായ് ആയിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ മഹാറാണി.
  • ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ ഇപ്പോഴത്തെ തലവൻ .
  • മരുമക്കത്തായ വ്യവസ്ഥയിലുള്ള ഭരണമായിരുന്നു  തിരുവിതാംകൂറിലേത് .
  • തിരുവിതാംകൂറിന്റെ പ്രധാന ആരാധനാമൂർത്തി  ശ്രീപത്ഭനാഭസ്വാമി ആണ്.
  • രാജകുമാരിമാരുടെ കല്യാണങ്ങളെ പള്ളിക്കെട്ടെന്നും രാജാക്കന്മാരുടെ കല്യാണങ്ങളെ പട്ടും പരിവട്ടവും നല്കൽ എന്നും വിളിച്ചിരുന്നു. 
  • കല്യാണങ്ങളെ പൊതുവെ സംബന്ധം എന്നും വിളിച്ചിരുന്നു.
  • മഹാരാജാക്കന്മാരുടെ പ്രധാന വസതി പത്മനാഭപുരം കൊട്ടാരം ആയിരുന്നു.
  • പത്മനാഭപുരം കൊട്ടാരം ഇന്ന് സാങ്കേതികമായി തമിഴ്നാട്ടിൽ ആണെങ്കിലും കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ ആണ്.
  • Archaeology Department ന്റെ കീഴിലാണ് കൊട്ടാരം പ്രവർത്തിക്കുന്നത് .
  • കന്യാകുമാരി ജില്ലയിലെ തക്കലയിൽ ആണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
  • പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ വേളി മലകളുടെ ചുവട്ടിലാണ്  പത്മനാഭപുരം കൊട്ടാരം. ഇതിന് സമീപത്തുകൂടി ഒഴുകുന്ന നദിയാണ് വേളി .
  • 1592-നും 1609-നും ഇടയിൽ തിരുവിതാംകൂർ ഭരിച്ച ഇരവിപ്പിള്ള ഇരവിവർമ കുലശേഖര പെരുമാളാണ് എ.ഡി 1601-ൽ ഈ കൊട്ടാരം പണികഴിപ്പിച്ചത്.
  • തിരുവനന്തപുരത്തേക്ക് മാറ്റുന്നതിന് മുൻപ് തിരുവിതാംകുറിന്റെ തലസ്ഥാനം പത്മനാഭപുരം ആയിരുന്നു.

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

കേരളം

തിരുവിതാംകൂർ രാജവംശം

Post A Comment:

0 comments: