ഒന്നാം വാർഷികം

Share it:
നിങ്ങളുടെ ഏവരുടെയും പ്രിയപ്പെട്ട കേരള പി.എസ് .സി ഹെൽപ്പർ ഇന്നേക്ക്  ഒരു വർഷം തികയുന്നു. തുടക്കത്തിൽ പി.എസ് .സി ഹെൽപ്പർ എന്ന് മാത്രമായിരുന്നു എങ്കിലും പിന്നീട് കേരള പി.എസ് .സി ഹെൽപ്പർ എന്ന പേര് സ്വീകരിച്ചു. ഒരു ഹോബിക്ക് വേണ്ടി തുടങ്ങിയതാണെങ്കിലും ഇത് തുടർന്നുകൊണ്ടു പോകാൻ ഞാൻ തിരുമാനിച്ചു. അതിന്റെ ഭാഗമായാണ് ഒരു വെബ്‌ സൈറ്റ് രൂപത്തിലേക്ക് മാറിയത്. ഇതുവരെ കേരള പി.എസ്.സി ഹെല്പറിനു ധാരാളം വായനക്കാരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. എന്നെ പിന്തുടർന്ന് മറ്റുപലരും പി.എസ്.സി സംബന്ധമായി സൈറ്റുകൾ തുടങ്ങിയതിൽ സന്തോഷമുണ്ട്. അവർക്ക് ഒരു വഴികാട്ടിയാവാൻ കഴിഞ്ഞതിൽ അഭിമാനവുമുണ്ട്. എനിക്ക് എന്റെ ഈ സൈറ്റിനും എല്ലാവിധ സഹകരണങ്ങളും പിന്തുണയും നല്കുന്ന മാന്യരായ എല്ലാ വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും എന്നെ അറിയിക്കുക.

നിങ്ങളുടെ ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ..
നിങ്ങളുടെ സ്വന്തം 
കേരള പി.എസ്.സി ഹെൽപ്പർ 
Share it:

Post A Comment:

0 comments: