ബി.ആർ.അംബേദ്‌കർ (1891 - 1956)

Image from :- wikipedia


  1. മധ്യപ്രദേശിലെ 'മോവ്' എന്ന ഗ്രാമത്തിൽ ജനിച്ചു.
  2. മുഴുവൻ പേര് ബീംറാവു റാംജി അംബേദ്‌കർ 
  3. 'ഇന്ത്യൻ ഭരണഘടനയുടെ ശില്പി' എന്നറിയപ്പെടുന്നു.
  4. ഇന്ത്യൻ ഭരണഘടനയുടെ കരടുരൂപം നിർമിക്കുന്ന കമ്മിറ്റിയുടെ അധ്യക്ഷൻ ആയിരുന്നു.
  5. 1946 മുതൽ 1951 വരെ നെഹ്‌റു മന്ത്രിസഭയിൽ നിയമകാര്യ മന്ത്രിയായിരുന്നു.
  6. 1990-ൽ മരണാന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം ലഭിച്ചു.
  7. ഇന്ത്യയിൽ അധ:സ്ഥിത വിഭാഗങ്ങളുടെ പ്രതിനിധിയായി ലണ്ടനിൽ നടന്ന മുന്ന് വട്ടമേശ സമ്മേളനങ്ങളിലും (1930 ,1931 ,1932 ) പങ്കെടുത്ത ഇന്ത്യൻ പ്രതിനിധി.  
  8. സ്നേഹപുർവ്വം 'ബാബാ സാഹിബ്‌' എന്ന് വിളിച്ചിരുന്നു.
  9. ജീവിതത്തിന്റെ അവസാന നാളുകളിൽ ബുദ്ധമതം സ്വീകരിക്കുകയും ബുദ്ധമത പ്രചാരകനായി മാറുകയും ചെയ്തു.
  10. 1924-ൽ ബഹിഷ്കൃതഹിതകാരിണി സഭ മഹാരാഷ്ട്രയിൽ രൂപീകരിച്ചത് ഇദ്ദേഹമാണ്. 

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

വ്യക്തികൾ വിശേഷങ്ങൾ

Post A Comment:

0 comments: