എൽ.ഡി.സി. പരീക്ഷയുടെ വിജ്ഞാപനം വന്ന ഈ അവസരത്തിൽ ധാരാളം എൽ.ഡി.സി. പഠന പുസ്തകങ്ങളുടെയും സ്ഥാപനങ്ങളുടെയും  പരസ്യങ്ങൾ പല തൊഴിൽ വാരികകളിലും,പത്രങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട് . കൊല്ലങ്ങളായി കേട്ടിട്ടുള്ളവയുടെ ഉത്പന്നങ്ങൾ മാത്രം വാങ്ങുക. അല്ലാത്തവ ചിലപ്പോൾ തട്ടിപ്പുകൾ ആയിരിക്കാം. ശ്രദ്ധയോടെ മാത്രം ഉത്പന്നങ്ങൾ വാങ്ങുക.തട്ടിപ്പുകളിൽ വീണിട്ടുള്ളവർ അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയാൻ തയ്യാറായാൽ മറ്റുള്ളവർ അതിൽ വീഴുന്നതിൽ നിന്നും അവരെ ഒഴിവാക്കാൻ കഴിയും. തുറന്നു പറയു ....
താങ്ങൾ ഇത്തരത്തിലുള്ള തട്ടിപ്പിൽ വീണിട്ടുണ്ടോ ???

1 comments:

  1. ഞാൻ കഴിഞ്ഞ എൽ.ഡി.സി. വിജ്ഞാപനം വന്ന അവസരത്തിൽ ഒരു പ്രമുഖ തൊഴിൽ വാരികയിൽ വന്ന പരസ്യത്തിൽ വീണു കോഴിക്കോട് താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന അവരുടെ ഉത്പന്നം വാങ്ങി. മണി ബാക്ക് ഗ്യാരണ്ടി നല്കികൊണ്ടായിരുന്നു അവരുടെ പരസ്യം . 1500 രൂപയായിരുന്നു ആ സ്റ്റഡി കിറ്റ്‌ന്റെ വില. വീട്ടിൽ ഉത്പന്നം വന്നു തുറന്നു നോക്കിയപ്പോൾ ഞാൻ പുസ്തകോത്സവത്തിൽ നിലവാരമില്ലത്തതിനാൽ മേടിക്കാതിരുന്ന 800 രൂപയുടെ ഒരു പുസ്തകവും രൂപയുടെ കണക്ക് പഠിക്കാനുള്ള ഒരു ബുക്കും (Rs 50)ഒരു പേജ് ഫോട്ടോസ്റ്റാറ്റ് മെന്റൽ എലിളിറ്റിക്കും വേണ്ടി ആണ് ഉള്ളത്. ഞാൻ ആ പുസ്തകത്തിനെ സുക്ഷ്മമായി നോക്കിയപ്പോൾ ആദ്യ പേജ് നീക്കം ചെയ്തിരുന്നു പകരം അവരുടെ സ്ഥാപനത്തിന്റെ പേര്നല്കി പേജ് ഒട്ടിച്ചു ചേർത്തിരിക്കുന്നു .പുറം ചട്ടയിലും ഇതുപോലെ തന്നെ പ്രസിദ്ധികരണസ്ഥാപനത്തിന്റെ പേരിനു മുകളിൽ സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നു. അത് പൊളിച്ചു നോക്കിയപ്പോൾ വെറും 800 രൂപ മാത്രം .തട്ടിപ്പാണെന്ന് മനസിലാക്കിയ ഉടനെ ഞാൻ അവരെ വിളിച്ചു എനിക്ക് നിങ്ങളുടെ ഉത്പന്നം വേണ്ട എന്നും എന്റെ കാശ് തിരിച്ചു തരാനും ആവശ്യപ്പെട്ടു. അപ്പോൾ അവർ പറഞ്ഞ മറുപടി നിങ്ങൾ പരസ്യം കണ്ടല്ലേ വിളിച്ചത് നിങ്ങളുടെ ഉത്തരവദിത്വമല്ലെ അത് എന്നാണ് . പിന്നീടു വിളിച്ചപ്പോൾ ഫോണ്‍ എടുക്കുന്നതും ഇല്ല. ഇപ്പോഴും അവരുടെ പരസ്യം വേറൊരു പേരിൽ വന്നീട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ശ്രദ്ധിക്കുക
    സിദ്ധു ,എറണാകുളം

    ReplyDelete

 
Top