Wednesday, 21 August 2013

ജോലിക്ക് മലയാളം അറിയണമെന്ന ഉത്തരവ് പിൻവലിച്ചതിനെ അനുകൂലിക്കുന്നുവോ ?

കേരള സര്‍ക്കാര്‍ ജോലിക്ക് മലയാളം പരിജ്ഞാനം നിര്‍ബന്ധമാണെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. മലയാള ഭാഷയില്‍ പരിജ്ഞാനമില്ലാത്തവര്‍ക്കും ഇനിമുതല്‍ കേരള സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാം.പത്താംക്ലാസ് വരെയെങ്കിലും മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസിലെത്തിയാല്‍ പ്രൊബേഷന് മുമ്പായി മലയാളം യോഗ്യതാ പരീക്ഷ പാസാകണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നൂറ് ദിന കര്‍മ്മപരിപാടിയില്‍ പെടുത്തിയായിരുന്നു തീരുമാനം.തുടർന്ന് വായിക്കാൻ താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക ....

PSC Discussion Forum ഈ പ്രശ്നം ഉന്നയിക്കുന്നു പങ്കെടുക്കു... അഭിപ്രായം രേഖപ്പെടുത്തു...

2 comments:

  1. മലയാള ഭാഷയിൽ പരിജ്ഞാനം ഇല്ലാത്തവർക്കും ഇനി സർക്കാർ സർവീസിൽ എത്താം എന്ന തീരുമാനം തികച്ചും അനവസരത്തിലുള്ളതായി പോയി.ഭരണ ഭാഷ മലയാള ഭാഷ ആചരിക്കുന്ന വർഷം തന്നെയാണ് ഇത്തരത്തിലുള്ള തെറ്റായ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള നിയമങ്ങളും ഉത്തരവുകളും ഇറക്കുന്നതിന്റെ പിന്നിൽ കേരളത്തിൽ ഒരു ഇംഗ്ലീഷ് അധിനിവേശ ലോബി ഉണ്ടെന്നുള്ളത് വാസ്തവമാണ്.അത് കൊണ്ടാണല്ലോ മലയാളം ഭാഷ യുടെ നിലനില്പിനായി പോരാടേണ്ടി വരുന്നത്. കോടതി ഭാഷ മലയാളമാക്കുന്നതിനെതിരെ ഒരു കൂട്ടം ആളുകള വേറെയും. മലയാളം നന്നായി എഴുതാനും വായിക്കാനും അറിയാത്തവർ എങ്ങനെയാണു സാധാരണ ജനങ്ങളോട് ഇടപെഴുകുന്നത്?പൊതു ജനത്തെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താനുള്ള എളുപ്പ മാർഗമാണ് ഇംഗ്ലീഷിൽ ഉള്ള ഉത്തരവുകളും ഭരണവും. ഭരണഭാഷ മലയാളമാക്കി മാറ്റിയ സാഹചര്യത്തില്‍, മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയാല്‍ ഫയലുകളില്‍ മലയാളത്തില്‍ കുറിപ്പ് എഴുതാനോ, മലയാളത്തിലെഴുതിയ കാര്യങ്ങള്‍ വായിച്ചു മനസിലാക്കാനോ പോലും കഴിയാതെ വരും.മലയാളം ഭരണ ഭാഷ എന്ന നിലയിലേക്ക് ഉയർത്തപെട്ടു കഴിഞ്ഞു.എന്നാൽ തീരുമാനം നടപ്പാക്കേണ്ട ഉദ്യോഗ വർഗ്ഗം ഇംഗ്ലീഷ് ഭരണം വിടാൻ മടിച്ചു നില്ക്കുകയാണ്.ഇംഗ്ലീഷിൽ എഴുതുന്നതും സംസാരിക്കുന്നതും ഇപ്പൊഴുമൊരു ദുരഭിമാനമായി കൊണ്ട് നടക്കുന്നു.ഭാരതീയരെ അടിമകളെന്നും ഭാരതീയ ഭാഷകളെ അടിമകളുടെ ഭാഷയെന്നും മുദ്ര കുത്തിയ ബ്രിറ്റിഷുകാരുടെ കാൽകീഴിൽ കിടക്കാനാണ് ചിലർക്ക് താല്പര്യം.ഈ കുട്ടി സായിപ്പുമാരുടെ ദേശ സ്നേഹം ഭയങ്കരം തന്നെ.കേരളത്തില്‍ 96 ശതമാനത്തിലധികംപേര്‍ മലയാളം മാതൃഭാഷയായുള്ളവരാണ്. കര്‍ണാടകത്തില്‍ 75 ഉം ആന്ധ്രയില്‍ 89 ഉം തമിഴ്‌നാട്ടില്‍ 83 ഉമാണ് അതത് സംസ്ഥാനഭാഷ മാതൃഭാഷയായുള്ളവര്‍. എന്നിട്ടും ഈ സംസ്ഥാനങ്ങിലൊക്കെ അതത് ഭാഷകള്‍ അറിഞ്ഞാലേ സര്‍ക്കാര്‍ ജോലി ലഭിക്കൂവെന്നാണ് നിയമം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാഭ്യാസ കച്ചവടക്കാരുടെ ലോബിയുടെ സമ്മര്‍ദവും സര്‍ക്കാരിന്റെ തലതിരിഞ്ഞ ഈ തീരുമാനത്തിനു പിന്നില്‍ ഉള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഭാഷാ ന്യൂനപക്ഷക്കാര്‍ സര്‍വീസില്‍ ചേര്‍ന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ തമിഴ് യോഗ്യതാപരീക്ഷ പാസ്സാകണമെന്നായിരുന്നു മുമ്പുള്ള നിയമം. പരീക്ഷ പാസ്സായില്ലെങ്കില്‍ ഇന്‍ക്രിമെന്‍റ് തടയുമായിരുന്നു.ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഓഫീസ് രേഖകളില്‍ തമിഴില്‍ തന്നെ ഒപ്പിടണമന്നത് നിര്‍ബന്ധമാണ്.മലയാള ഭാഷയിൽ പരിജ്ഞാനം ഇല്ലാത്തവർക്കും ഇനി സർക്കാർ സർവീസിൽ എത്താം എന്ന തീരുമാനം തികച്ചും തെറ്റായ നടപടിയാണ്.പ്രതികരിക്കുക,പ്രതിഷേധിക്കുക.

    ReplyDelete
  2. Malayalam nirbandhamakkanam

    ReplyDelete