കായികരംഗത്തെ സംഘടനകൾ


IOC - International Olympic Committee
 1894-ൽ  Pierre de Coubertin സ്ഥാപിച്ച സംഘടനയാണ് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. Switzerland ലെ  Lausanne യിലാണ് ആസ്ഥാനം. ആദ്യ പ്രസിഡന്റ്  Demetrios Vikelas ആണ്. "കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ" (Swifter,Higher, Stronger)എന്നതാണ് ഒളിമ്പിക്സ് മുദ്രാവാക്യം. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി സംഘടിപ്പിച്ച ആദ്യ ഒളിമ്പിക്സ് നടന്നത് 1896-ൽ ഗ്രീസിലെ ഏതൻസിൽ ആണ്. 30-ആമത്തെ ഒളിമ്പിക്സ് ആണ് 2012-ൽ ലണ്ടനിൽ വച്ച് നടന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് Count Jacques Rogge ആണ്. ഒളിമ്പിക്സുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുവേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.


FIDE - Federation Internationale Des Eches 
(World Chess Federation)
1924-ൽ രൂപികരിക്കപ്പെട്ടു. ഗ്രീസിലെ ഏതൻസിൽ ആണ് ആസ്ഥാനം. 158 അംഗ രാജ്യങ്ങൾ ഉണ്ട്. ലോക ചെസ്സ്‌ ചാമ്പ്യൻഷിപ്പ്, ചെസ്സ്‌ ഒളിമ്പ്യാർഡ് എന്നിവ സംഘടിപ്പിക്കുന്നു.നാം ഒരൊറ്റ ജനത (We are One People)എന്നതാണ് മുദ്രാവാക്യം. ഇപ്പോഴത്തെ  പ്രസിഡന്റ് Kirsan  lIyumzhionov  ആണ്.

FIFA - Federation Internationale de Football  Association (International Federation of Association Football)
അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളുടെ സംഘാടനവും നിയന്ത്രണവും നിർവഹിക്കുന്ന സംഘടന. 1904-ൽ Paris-ൽ സ്ഥാപിതമായി. ആസ്ഥാനം Switzerland-ലെ Zurich ലാണ് . 1930 മുതൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളാണ് FIFA സംഘടിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു കായിക മാമാങ്കം. 19 ഫുട്ബോൾ മത്സരങ്ങളാണ് ഇതുവരെ (2013) നടന്നീട്ടുള്ളത്. 209 അംഗങ്ങളാണ് ഉള്ളത്. ഇപ്പോഴത്തെ പ്രസിഡന്റ് Sepp Blatter ആണ്.
     
ATP - Association of Tennis Professionals
പുരുഷ ടെന്നീസ് കളിക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനായി നിലവിൽ വന്ന സംഘടന. 1972-ൽ സ്ഥാപിതമായി. 1990 മുതൽ ATP Tour  എന്ന പേരിൽ പുരുഷന്മാർക്കായി ലോക ടെന്നീസ് ടൂർണമെന്റ് നടത്തുന്നു. ലണ്ടനിലാണ് ATP യുടെ എക്സിക്യുട്ടിവ് ഓഫീസ് . ടെന്നീസ് കളിക്കാരുടെ ലോകനിലവാരം നിശ്ചയിക്കുന്നത് ATP Ranking വഴിയാണ്. വനിതാ ടെന്നീസ് കളിക്കാരുടെ സംഘടനയാണ് വിമൻ ടെന്നീസ് അസോസിയേഷൻ 
  
ICC - International Cricket Council
ക്രിക്കറ്റിനെ സംബന്ധിച്ച അന്താരാഷ്ട്ര ഗവേർനിംഗ് ബോഡിയാണ് ICC . 1909-ൽ  ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ പ്രതിനിധികൾ ചേർന്ന് രൂപീകരിച്ച  Imperial Cricket Conference  ആണ് തുടക്കം. 1965-ൽ International Cricket Conference എന്ന് പുനർനാമകരണം ചെയ്തു. 1989-ലാണ് ഇപ്പോഴത്തെ പേരായ International Cricket Council എന്ന പേര് സ്വീകരിച്ചത്. 107 അംഗങ്ങളാണ് നിലവിലുള്ളത്(2003).  ലോകകപ്പ് ക്രിക്കറ്റിന്റെ സംഘാടകർ, അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രൊഫഷണൽ നിലവാരം നിശ്ചയിക്കുന്ന ICC Code of Conduct  പുറത്തിറക്കുന്നു. 

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

കായിക രംഗത്തെ സംഘടനകൾ

സംഘടനകൾ

Post A Comment:

0 comments: