ഫുട്ബോൾ - 1

ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക ഇനമാണ്  ഫുട്ബോൾ. ഇതുമായി ബന്ധപ്പെട്ട്  അനേകം ചോദ്യങ്ങൾ കേരളാ പി.എസ്.സി ചോദിക്കാറുണ്ട് അവയിൽ ചിലത് ഇവിടെ കൊടുക്കുന്നു .  ഈ ചോദ്യ സീരിസിലെ ആദ്യ ഭാഗമാണ് ഇവിടെ നല്കുന്നത്.
1. ഫിഫ ലോകകപ്പിന്റെ ഭാരം എത്ര ?
ഉത്തരം :- 4.97 KG 
2. ഫിഫ ലോകകപ്പിന്റെ ഉയരം എത്ര ?
ഉത്തരം :- 36 CM 
3. ആരാണ് ഫിഫ ലോകകപ്പ് രൂപകൽപ്പന ചെയ്തത് ?
ഉത്തരം :- സിൽവിയോ ഗസനിഗ (1904 ൽ നിലവിൽ വന്നു)
4. ആദ്യ ഫുട്ബോൾ ലോകകപ്പ് നടന്നത് എവിടെവച്ച് ?
ഉത്തരം :- യുറുഗ്വേ
5. ഫുട്ബോൾലോകകപ്പിന്റെ പഴയ പേര് ?
ഉത്തരം :- യുൾറിമെ കപ്പ്‌
6.  യുൾറിമെ കപ്പിന് പകരം ഫിഫ ലോകകപ്പ് നല്കിത്തുടങ്ങിയത് ഏതു വർഷം മുതലാണ്‌ ?
ഉത്തരം :- 1974 
7. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ച താരം ?
ഉത്തരം :- ലോതർ മത്തേവൂസ് (ജർമ്മനി) 
8. ലോകകപ്പിൽ പങ്കെടുത്ത ഏറ്റവും പ്രായം കു‌ടിയ താരം ? 
ഉത്തരം :- റോജർ മില്ല (കാമറുണ്‍)
9. ലോകകപ്പിൽ കളിച്ച  ഏറ്റവും പ്രായം കുറഞ്ഞ താരം ?
ഉത്തരം :- നോർമാൻ വൈററ്സൈഡ് (Norman Whiteside)
10. ലോകകപ്പിലെ ആദ്യ ഹാട്രിക് നേടിയ താരം ?
ഉത്തരം :- ബെർട്ട് പാറ്റെനോഡ് (1930)
11. ഫിഫയുടെ ആസ്ഥാനം എവിടെ ? 
ഉത്തരം :- സുറിച്ച് (സ്വിറ്റ്സർലാൻഡ് ) 
12. ഫിഫയുടെ ആദ്യ പ്രസിഡന്റ് ?
ഉത്തരം :- റോബർട്ട് ഗോരാൻ 
13. ഏഷ്യയിൽ ആദ്യമായി ലോകകപ്പ് മത്സരം നടന്നത് ? 
ഉത്തരം :- 2002 ൽ കൊറിയയിലും ജപ്പാനിലുമായാണ് 
14. എത്ര മിനുട്ട് ആണ് ഫുട്ബോൾ മത്സരത്തിന്റെ ദൈർഘ്യം ?
ഉത്തരം :- 90 മിനുട്ട് (45 മിനുട്ട് വീതം രണ്ട് പകുതികൾ )
15. എത്ര മിനുട്ട് ആണ് ഫുട്ബോൾ മത്സരത്തിനിടയിൽ ഉള്ള ഇടവേള ?
ഉത്തരം :- 15 മിനിട്ട് 
16. ഫുട്ബോൾ മത്സരം നടക്കുന്ന ഗ്രൌണ്ടിന്റെ വീതി എത്ര ?

ഉത്തരം :- 90 മീറ്റർ 
17. ഫുട്ബോൾ മത്സരം നടക്കുന്ന ഗ്രൌണ്ടിന്റെ നീളം എത്ര ?
ഉത്തരം :- 120 മീറ്റർ 
18. ഫുട്ബോൾ മത്സരത്തിൽ ഉപയോഗിക്കുന്ന ഫുട്ബോളിന്റെ വ്യാസം എത്ര ?
ഉത്തരം :- 690 മില്ലിമീറ്ററിനും  710 മില്ലിമീറ്ററിനും ഇടയിൽ 
19. ഫുട്ബോൾ മത്സരത്തിൽ ഉപയോഗിക്കുന്ന ഫുട്ബോളിന്റെഭാരം  എത്ര ?
ഉത്തരം :- 396 ഗ്രാമിനും 453 ഗ്രാമിനും ഇടയിൽ 
20. ഫുട്ബോളിന്റെ മറ്റൊരു പേര് ?
ഉത്തരം :- സോക്കർ 

RELATED POSTS

General Knowledge

Sports Quiz

Post A Comment:

0 comments: