LDC District Selection

LDC Exam Special Questions,LDC Questions,PSC LDC Questions,kerala psc LDC Questions
From today Your Favourite Kerala PSC Helper Starting a Brand New LDC Coaching. This Coaching Series include General Knowledge,Maths,Malayalam,Mental Ability,Current Affairs and English.
ഓം ഹരിശ്രീ ഗണപതയേ നമ: അവിഗ്നമസ്തു 
LDC Examination എന്ത്,എങ്ങനെ?
സർക്കാരിനു കീഴിൽ ഏറ്റവും കുടുതൽ നിയമനം നടക്കുന്ന രണ്ടു തസ്തികകളിൽ ഒന്നാണ് Lower Division Clerk . ആകെ നിയമനങ്ങളിൽ പകുതിയോളം ഈ തസ്തികകളിൽ നിന്നുമാണ്. നിയമനത്തിനായി കമ്മിഷൻ അവലംബിക്കുന്ന മാർഗം objective examination ആണ്. ഇതിൽ കിട്ടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ Rank List പ്രസിദ്ധികരിക്കുന്നു. ഓരോ ജില്ലയ്ക്കുക്കും പ്രത്യേകം Rank ലിസ്റ്റ് കളാണ് പ്രസിദ്ധികരിക്കുക.
ഓർമ്മിക്കാൻ 

  1. Kerala PSC യുടെ ഒറ്റതവണ Registration നടത്തിയവർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളൂ. One Time Registration Site വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. 
  2. നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിക്കഴിഞ്ഞവർ മാത്രം അപേക്ഷിക്കുക.
  3. പ്രായപരിധിക്കുള്ളിൽ നിൽക്കുന്നവർ മാത്രം അപേക്ഷ സമർപ്പിക്കുക .
  4. ജില്ലാതല തിരഞ്ഞെടുപ്പാണ് ആയതിനാൽ ഒരു ജില്ലയിൽ മാത്രം അപേക്ഷിക്കുക.
  5. ഉദ്യോഗർഥികൾക്ക് എതു ജില്ലയിൽ വേണമെങ്കിലും അപേക്ഷിക്കാം,പക്ഷെ ഒരു ജില്ല മാത്രം തിരഞ്ഞെടുക്കുക.
  6. അപേക്ഷയിലെ BarCode Number സുക്ഷിച്ച് വയ്ക്കുക. HallTicket Download ചെയ്യാൻ ഈ നമ്പർ ആവശ്യമാണ്.
ഏതു ജില്ല തിരഞ്ഞെടുക്കണം?????
ഉദ്യോഗാർഥിക്ക് ഏതു ജില്ല വേണമെങ്കിലും തിരഞ്ഞെടുക്കാം. Lower Division Clerk പരീക്ഷയ്ക്ക് Weightage Mark ഇല്ല, ആയതിന്നാൽ ശരാശരി  ഉദ്യോഗാർഥിയെ സംബന്ധിച്ച് സ്വന്തം ജില്ലയിൽ പരീക്ഷ എഴുതിയത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനങ്ങൾ ഒന്നും തന്നെ ലഭിക്കില്ല.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ Rank List ൽ ഉൾപ്പെടാൻ സാധിക്കും അവ...
  • തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂർ ജില്ലയിൽ ധാരാളം ഒഴിവുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട് .ആയതിന്നാൽ ഈ ജില്ലകളിൽ ധാരാളം അപേക്ഷകൾ ലഭിക്കാറുണ്ട്. മത്സരം കടുത്തതാവും കുടാതെ മറ്റു ജില്ലകളേക്കാൾ CUT OFF Mark ആയിരിക്കും.
  • പാലക്കാട് , കാസർഗോഡ്‌ , ഇടുക്കി, വയനാട് ജില്ലകളിൽ കടുത്ത മത്സരം നേരിടേണ്ടി വരില്ല. ശരാശരി നിലവാരക്കാർക്ക് ഈ ജില്ലകളിൽ  അപേക്ഷിക്കുന്നവർക്ക് ഗുണം ചെയ്യും.
എന്നാൽ കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ളവർ സ്വന്തം ജില്ലയിൽ അപേക്ഷിക്കുന്നതാവും നല്ലത്. വീടിനടുത്ത് തന്നെയുള്ള Office ൽ ജോലി ലഭിക്കാൻ ഇത് ഉപകരിക്കും. മറ്റു ജില്ലകളിൽ പരീക്ഷ എഴുതി ജോലി നേടിയാൽ ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും ആ ജില്ലയിൽ ജോലി ചെയ്തേ മതിയാവു. 


FREE E-Mail Alert

RELATED POSTS

LDC Exam Special

Post A Comment: