കെ.എസ്‌.ആര്‍.ടി.സി നിയമനങ്ങള്‍ ??????

മംഗളം ദിനപത്രത്തില്‍ ഞാന്‍ കണ്ട വാര്‍ത്ത‍ വായനക്കാരുടെ അറിവിലേക്കായി ഇവിടെ പ്രസിദ്ധികരിക്കുന്നു . 
കെ.എസ്‌.ആര്‍.ടി.സിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ഉള്‍പ്പെട്ട ഗൂഢാലോചന 
കെ.എസ്‌.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചനയില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ പങ്കും വെളിപ്പെടുന്നു. സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കി കെ.എസ്‌.ആര്‍.ടി.സിയെ സഹായിക്കാമെന്ന പെട്രോളിയം വ്യാപാരികളുടെ നിര്‍ദേശം മുടന്തന്‍ ന്യായങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്‌ഥാന സര്‍ക്കാര്‍ തള്ളി.
വിപണിവിലയായ 50.45 രൂപയ്‌ക്ക്‌ കെ.എസ്‌.ആര്‍.ടി.സിക്ക്‌ ഡീസല്‍ നല്‍കാമെന്ന്‌ പെട്രോളിയം വ്യാപാരികള്‍ രേഖാമൂലം സര്‍ക്കാരിനും കെ.എസ്‌.ആര്‍.ടി.സി. മാനേജ്‌മെന്റിനും നല്‍കിയ കത്ത്‌ അധികൃതര്‍ പൂഴ്‌ത്തി. പെട്രോളിയം വ്യാപാരികളുടെ നിര്‍ദേശം മറച്ചുവച്ച്‌ ലിറ്ററിന്‌ 13 രൂപയോളം അധികം നല്‍കി 63.32 രൂപയ്‌ക്കാണ്‌ കെ.എസ്‌.ആര്‍.ടി.സി. ഡീസല്‍ വാങ്ങുന്നത്‌. ഇത്തരത്തില്‍ കോടിക്കണക്കിനു രൂപയുടെ നഷ്‌ടത്തിലേക്ക്‌ കെ.എസ്‌.ആര്‍.ടി.സിയെ തള്ളിവിട്ട്‌ സ്വാഭാവികമരണത്തില്‍ എത്തിക്കാനാണ്‌ നീക്കം.
ഇതിനുള്ള ടെസ്‌റ്റ്‌ ഡോസായി മാറിയിരിക്കുകയാണ്‌ കെ.എസ്‌.ആര്‍.ടി.സിയുടെ അന്ത്യം പ്രഖ്യാപിച്ചുകൊണ്ട്‌ ഇന്നലെ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്‌ നടത്തിയ പ്രസ്‌താവന. കെ.എസ്‌.ആര്‍.ടി.സിയെ സഹായിക്കാനുള്ള പെട്രോളിയം വ്യാപാരികളുടെ തീരുമാനത്തിനെതിരേ സ്വകാര്യ ബസ്‌ ലോബി ചരടുവലികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്‌. സര്‍ക്കാരും കെ.എസ്‌.ആര്‍.ടി.സി. മാനേജ്‌മെന്റും സ്വകാര്യ ബസ്‌ ലോബിയും കള്ളക്കളി നടത്തുകയാണെന്ന ആരോപണം ശക്‌തമാണ്‌.
കെ.എസ്‌.ആര്‍.ടി.സിക്ക്‌ സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കാനുള്ള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ സ്വകാര്യ ബസുടമാ നേതാക്കള്‍ രഹസ്യമായി പെട്രോളിയം വ്യാപാരി സംഘടനാ നേതാക്കളെ സമീപിച്ചിരുന്നു. കെ.എസ്‌.ആര്‍.ടി.സി. അധികകാലം ഉണ്ടാകില്ലെന്ന ഉറപ്പ്‌ ഭരണതലത്തില്‍ നിന്നും തങ്ങള്‍ക്കു കിട്ടിയിട്ടുണ്ടെന്നും പെട്രോളിയം വ്യാപാരികളുടെ നീക്കം ഇതിനു വിലങ്ങുതടിയായെന്നുമാണ്‌ സ്വകാര്യ ബസ്‌ ലോബിയുടെ പരാതി. കെ.എസ്‌.ആര്‍.ടി.സി. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ മൗനം ശ്രദ്ധേയമാണ്‌. മുടന്തന്‍ ന്യായങ്ങള്‍ നിരത്തിയാണ്‌ പെട്രോളിയം വ്യാപാരികളുടെ വാഗ്‌ദാനം സര്‍ക്കാരും കെ.എസ്‌.ആര്‍.ടി.സിയും തള്ളിയത്‌. പുറത്തുള്ള പമ്പുകളില്‍ നിന്ന്‌ ഡീസലടിച്ചാല്‍ വെട്ടിപ്പിനുള്ള സാധ്യതയുണ്ടെന്നാണ്‌ കെ.എസ്‌.ആര്‍.ടി.സി. മാനേജ്‌മെന്റിന്റെ നിലപാട്‌. എന്നാല്‍, കേരളത്തിലെ 63 താലൂക്കുകളിലായി ഓണ്‍െലെന്‍ മോണിറ്ററിംഗ്‌ സിസ്‌റ്റമുള്ള പമ്പുകളില്‍ നിന്നും ഡീസല്‍ നല്‍കാമെന്ന്‌ വ്യാപാരികള്‍ ഉറപ്പുനല്‍കി. ഇവിടെ കൃത്രിമം നടത്താന്‍ കഴിയില്ല. എന്നുമാത്രമല്ല; മെഷീന്‍ ജനറേറ്റഡ്‌ ബില്ലിംഗ്‌ രീതിയായതിനാല്‍ ഡീസലടിച്ച സമയവും തീയതിയും അളവും ഉള്‍പ്പെടെ കൃത്യമായ ബില്ലിംഗ്‌ മാത്രമേ സാധ്യമാകൂ.
കെ.എസ്‌.ആര്‍.ടി.സി എം.ഡി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഓ ണ്‍െലെന്‍ സംവിധാനത്തിലൂടെ ഇക്കാര്യം നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താമെന്നും പെട്രോളിയം ട്രേഡേഴ്‌സ്‌ അസോസിയേഷന്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും സ്വീകാര്യമല്ലെന്ന അതിശയിപ്പിക്കുന്ന നിലപാടാണ്‌ സര്‍ക്കാരിനും കെ.എസ്‌.ആര്‍.ടി.സി. മാനേജ്‌മെന്റിനുമുള്ളത്‌.
പുറത്തുള്ള പമ്പുകളില്‍ ബസ്‌ നിര്‍ത്തി ഡീസലടിക്കുന്നത്‌ യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കുമെന്ന ബാലിശയമായ വാദവും കെ.എസ്‌.ആര്‍.ടി.സി. മാനേജ്‌മെന്റ്‌ മുന്നോട്ടുവയ്‌ക്കുന്നു. നിലവില്‍ യാത്രക്കാരെ ഇരുത്തിക്കൊണ്ടു തന്നെയാണ്‌ ദീര്‍ഘദൂര കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ ഇന്ധനം നിറക്കുന്നത്‌. അവിടെയൊന്നുംപ്രതിഷേധമുണ്ടാകാറില്ല. ദിവസേന ഏതെങ്കിലും ഒരു സര്‍വീസിനിടയില്‍ മാത്രമേ ഇന്ധനം നിറയ്‌ക്കേണ്ടിവരികയുള്ളൂ. കെ.എസ്‌.ആര്‍.ടി.സി. മാനേജ്‌മെന്റിന്‌ ഇതൊന്നും അറിയാഞ്ഞിട്ടല്ല. 

അടച്ചു പൂട്ടല്‌ ഭീഷണിയില്‍ നില്‍ക്കുന്ന കെ.എസ്‌.ആര്‍.ടി.സിയിലേക്ക് പുതിയ കണ്ടക്ടര്‍ ,ഡ്രൈവര്‍ എന്നിങ്ങനെയുള്ള തസ്തികകളുടെ   നിയമനങ്ങള്‍  നടക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു . വായനക്കാരുടെ പ്രതികരനങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമെന്റ് ആയി രേഖപ്പെടുത്തു ....  

RELATED POSTS

Post A Comment:

0 comments: